Image

ആയിരങ്ങളെ സാക്ഷിയാക്കി അണ്ണാ ഹസ്സാരെ നിരാഹാരം അവസാനിപ്പിച്ചു

Published on 28 August, 2011
ആയിരങ്ങളെ സാക്ഷിയാക്കി അണ്ണാ ഹസ്സാരെ നിരാഹാരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ജനലോക്‌പാല്‍ ബില്ലിനുവേണ്ടി കഴിഞ്ഞ 12 ദിവസമായി സമരം നടത്തുന്ന അണ്ണ ഹസാരെ അവസാനിപ്പിച്ചു. രണ്ടുകുട്ടികള്‍ നല്‍കി ഇളനീര്‌ കുടിച്ചുകൊണ്ടാണ്‌ തന്റെ ഐതിഹാസിക സമരത്തിന്‌ അണ്ണാ ഹസ്സാരെ വിരാമം കുറിച്ചത്‌. വിദഗ്‌ദ്ധ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. മന്ത്രി വിലാസ്‌റാവു ദേശ്‌മുഖിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ദേശീയഗാനം പാടിയാണ്‌ സമരപരിപാടികള്‍ക്ക്‌ അവാസനമിട്ടത്‌.

അഴിമതി തടയാന്‍ ലക്ഷ്യമിടുന്ന ലോക്‌പാലിന്റെ പരിധിയില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്‌കരിക്കുക, ജനങ്ങളുടെ അവകാശപ്പത്രിക എല്ലാ വകുപ്പുകളിലും പ്രസിദ്ധീകരിക്കുക എന്നീ ഉപാധികളായിരുന്നു അണ്ണ ഹസാരെ മുന്നോട്ടുവെച്ചത്‌.

കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ നേരിട്ടുചെന്നാണ്‌ പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയത്‌. സമരവേദിയില്‍വെച്ച്‌ പാര്‍ലമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തില്‍ ഹസാരെയും കൂട്ടരും സന്തുഷ്ടി രേഖപ്പെടുത്തി. ജനങ്ങളും പാര്‍ലമെന്റും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ്‌ തുറന്നതെന്ന്‌ മുന്‍ കേന്ദ്രമന്ത്രി ശാന്തിഭൂഷണ്‍ പറഞ്ഞു.ണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയിരങ്ങളെ സാക്ഷിയാക്കി അണ്ണാ ഹസ്സാരെ നിരാഹാരം അവസാനിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക