Image

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: മയൂഖ ഫൈനലില്‍ പുറത്ത്‌

Published on 28 August, 2011
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: മയൂഖ ഫൈനലില്‍ പുറത്ത്‌
ദെയ്‌ഗു (ദക്ഷിണകൊറിയ): ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം മയൂഖ ജോണി ഫൈനലില്‍ പുറത്തായി. എന്നാല്‍ ഫൈനലില്‍ മൂന്ന്‌ ചാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ മയൂഖയ്‌ക്ക്‌ ഒമ്പതാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഫൈനലില്‍ കടന്ന 12 പേരില്‍ പത്താം സ്ഥാനത്തായിരുന്നു കോഴിക്കോട്‌ കല്ലാനോട്‌ സ്വദേശിയായ മയൂഖ. അഞ്‌ജു ബോബി ജോര്‍ജിന്‌ ശേഷം ഇന്ത്യന്‍ വനിത ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യത്തെ മലയാളിയാണ്‌ മയൂഖയെങ്കിലും ഫൈനലിനെ പ്രകടനം പ്രതീക്ഷകള്‍ തകര്‍ത്തു. 6.75 മീറ്ററായിരുന്നു യോഗ്യതാദൂരമെങ്കിലും മികച്ച 12 പേരില്‍ ഉള്‍പ്പെട്ടാണ്‌ മയൂഖ ഫൈനലിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക