Image

നിരന്തര യോഗാസനങ്ങളിലൂടെ ആസ്‌തമയെ വരുതിയാലാക്കാം

Published on 18 November, 2012
നിരന്തര യോഗാസനങ്ങളിലൂടെ ആസ്‌തമയെ വരുതിയാലാക്കാം
നിരന്തര യോഗാസനങ്ങളിലൂടെ കടുത്ത ആസ്‌തമയെരെ വരുതിയിലാക്കാം. യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും പാലിക്കണം. ആസ്‌തമ രോഗികള്‍ ദിവസവും 15 മിനിറ്റ്‌ ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്‌തചംക്രമണം വര്‍ധിപ്പിക്കുന്നതും രോഗം കുറയ്‌ക്കും.

സൂര്യന്‌ അഭിമുഖമായി കാലുകള്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയില്‍ ചവിട്ടത്തക്കവിധം വയ്‌ക്കുക. ഇടതു കാല്‍ മടക്കി മടക്കിയ വലതുകാലിനോട്‌ അടുപ്പിച്ചും വയ്‌ക്കുക. വലതുകാല്‍ ഉപ്പൂറ്റിയും വിരലുകളും ഇടതുകാല്‍ മുട്ടിന്നിടയിലും ഇടതുകാല്‍പ്പാദം വലതുകാല്‍ മുട്ടിന്നരികിലായും വരണം. ഇരുകൈകള്‍കൊണ്ടും ഇരുകാല്‍മുട്ടുകളിലും പിടിച്ച്‌ നല്ലപോലെ നട്ടെല്ല്‌ നിവര്‍ത്തിയിരിക്കുക. മാറ്‌ അല്‍പം മുമ്പോട്ടു തള്ളിയിരിക്കണം. ഇനി സാവധാനം ശ്വാസം (പ്രാണവായു) ഉള്ളിലേക്കു നാസാദ്വാരത്തിനു ശക്‌തികൊടുക്കാതെ എടുക്കുക.

ശ്വാസകോശത്തിനു മിതമായ ശക്‌തി കൊടുത്തുകൊണ്ട്‌ വലിച്ചെടുക്കുക. ഈ സമയം വല്ല പ്രയാസവും തോന്നുന്നുണ്ടെങ്കില്‍ ശക്‌തി കുറച്ചു ശ്വാസം എടുക്കണം. ശ്വാസോച്‌ഛ്വാസത്തിന്റെ ഗതി നിയന്ത്രിച്ചു സാവധാനത്തില്‍ എടുക്കുകയും വിടുകയും ചെയ്യുക. മനസ്‌ ഏകാഗ്രമാക്കുക. ഈ ശ്വാസോച്‌ഛ്വാസ നിയന്ത്രണമാണ്‌ ലഘുപ്രാണായാമം. ഒരേ ഇരിപ്പില്‍ മുപ്പതോ നാല്‍പതോ തവണ (മൂന്നോ നാലോ മിനിറ്റ്‌) ഇതു ചെയ്യാം.
നിരന്തര യോഗാസനങ്ങളിലൂടെ ആസ്‌തമയെ വരുതിയാലാക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക