Image

തച്ചങ്കരിക്കെതിരായ കേസ്: സര്‍ക്കാരിന് കോടതി നോട്ടീസ്‌

Published on 29 August, 2011
തച്ചങ്കരിക്കെതിരായ കേസ്: സര്‍ക്കാരിന് കോടതി നോട്ടീസ്‌
തൃശൂര്‍ ‍: രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ഐ.ജി. ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്.

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ മണികണ്ഠനുമായി ചേര്‍ന്ന് ടോമിന്‍ തച്ചങ്കരി ഭൂമിയിടപാട് നടത്തി, കണ്ണൂര്‍ ഐ.ജി ആയിരുന്ന സമയത്ത് വിദേശത്തുവെച്ച് തീവ്രവാദസംഘവുമായി ചര്‍ച്ച നടത്തി എന്നീ രണ്ടു പരാതികളാണ് വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ വന്നത്.

പരാതി പരിഗണിച്ചപ്പോഴാണ് കോടതി വിശദ റിപ്പോര്‍ട്ടിനായി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് കുറച്ചുനാള്‍ ടോമിന്‍ തച്ചങ്കരി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക