Image

അന്നയും റസൂലും ഉടന്‍

Published on 20 November, 2012
അന്നയും റസൂലും ഉടന്‍
കാമറാമാന്‍ രാജീവ്‌രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും ഉടന്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ഫഹദ്‌ഫാസിലും ആന്‍ഡ്രിയ മരിയ ജനീലയുമാണ്‌. കമലിന്റെ വിശ്വരൂപത്തിലെ നായികയാണ്‌ ആന്‍ഡ്രിയ. പേരുസൂചിപ്പിക്കുംപോലെ അന്ന എന്ന പെണ്‍ കുട്ടിയും റസൂല്‍ എന്ന യുവാവുമായുള്ള പ്രണയമാണ്‌ ചിത്രത്തിന്റെ കഥാതന്തു. ഒരിടത്തരം ലത്തീന്‍ കത്തോലിക്ക മതവിഭാഗത്തില്‍ പെട്ടതും ടെക്‌സ്റ്റെയില്‍ ഷോപ്പിലെ സെയില്‍സ്‌ ഗേളുമാണ്‌ അന്ന. ഒരു തികഞ്ഞ യാഥാസ്ഥിതിക കുടുംബം. റസൂലാകട്ടെ ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. ഇവര്‍ക്കിടയിലുണ്‌ടാകുന്ന പ്രണയം ചെന്നുകയറുന്നത്‌ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലേയ്‌ക്കാണ്‌. വളരെ റിയലിസ്റ്റിക്കായ പശ്ചാത്തലവും അവതരണവുമാണ്‌ ചിത്രത്തിന്റേത്‌. താരപ്പൊലിമയില്ലാതെയാണ്‌ ഇതിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. സംവിധായക നിരയിലെ മൂു പ്രതിഭകള്‍ ഈ ചിത്രത്തിലെ പ്രധാന വേഷമണിയുന്നു. രഞ്‌ജിത്ത്‌, ആഷിക്ക്‌ അബു, ജോയ്‌ മാത്യു എന്നിവരാണ്‌ ഇവര്‍. പി.ബാലചന്ദ്രനും ഒരു പ്രധാന വേഷമണിയുന്നു.

സണ്ണിവെയിന്‍, ഷൈന്‍ ടോം, ശ്രീനാഥ്‌ ഭാസി, പ്രേംപ്രവീണ്‍, സബിതാആനന്ദ്‌ എന്നിവരും അഭിനയിക്കുന്നു. രാജീവ്‌ രവി, റസൂല്‍ എന്നിവരുടെ കഥയ്‌ക്ക്‌ സന്തോഷ്‌ എച്ചിക്കാനമാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. അന്‍വര്‍ അലി, റഫീക്‌ അഹമ്മദ്‌ എന്നിവരുടേതാണ്‌ ഗാനങ്ങള്‍. കാമറ-മധു നീലകണ്‌ഠന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സേതുഅടൂര്‍. -വാഴൂര്‍ജോസ്‌
അന്നയും റസൂലും ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക