കനത്ത മഴ: മുംബൈയില്‍ വ്യോമ, ട്രെയിന്‍ ഗതാഗതം താറുമാറായി
Published on 29 August, 2011
മുംബൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുംബൈയില്‍
വ്യോമ-ട്രെയിന്‍ ഗതാഗതം താറുമാറായി. പ്രധാന റെയില്‍വേ സ്റ്റേഷനുകളായ ദാദര്‍, താനെ
എന്നിവിടങ്ങളിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒമ്പതു മണി മുതല്‍
അടച്ചിട്ടിരിക്കയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായത് പല സ്ഥലങ്ങളിലും
റോഡ് ഗതാഗതവും തടസ്സപ്പെടുത്തിയിട്ടുണ്ട്.
ശക്തിയായി പെയ്യുന്ന മഴ
വ്യോമഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. പല വിമാനങ്ങളും അരമണിക്കൂറോളം വൈകിയാണ്
സര്‍വ്വീസ് നടത്തുന്നത്. നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
അടുത്ത 24 മണിക്കൂറിലും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല