Image

മിഷിഗന്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം സെപ്റ്റംബര്‍ 17 ശനിയാഴ്ച.

ജോസ് ചാഴികാടന്‍ Published on 30 August, 2011
മിഷിഗന്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം സെപ്റ്റംബര്‍ 17 ശനിയാഴ്ച.

ഡിട്രോയിറ്റ് : മിഷിഗണിലെ മുഴുവന്‍ മലയാളി കുടുംബങ്ങളും ഒരുമിച്ചു ഓണം ആഘോഷിക്കുന്നതിനായി മിഷിഗന്‍ മലയാളി അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ഓണം പൊന്നോണം സെപ്റ്റംബര്‍ 17 ശനിയാഴ്ച ലിവോനിയ ക്ലാരന്‌സ് വില് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിക്കുന്നു.

 മിഷിഗണിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഓണം പൊന്നോണം ആഘോഷത്തിലേക്ക് സസന്തോഷം ക്ഷണിക്കുന്നു. കൃത്യം നാല് മണിയ്ക്ക് പതിനെട്ടു വിഭവങ്ങളോടുകൂടിയ സമൃദ്ധമായ ഓണ സദ്യയോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്നു താളമേളങ്ങളുടെയും താലപൊലിയുടെയും അകമ്പടിയോടുക്കൂടി മാവേലി മന്നന് വരവേല്‍പും വിശിഷ്ട അതിഥികള്‍ക്ക് സ്വീകരണവും നല്കുന്നതാണ്. കൃത്യം 6.45 നു പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി നയിക്കുന്ന നൃത്തോല്‍സവും കലാസന്ധ്യയും അരങ്ങേറുന്നതാണ്. ഈ കുടുംബമേളയുടെ ഭാഗമായി മലയാളി മാതൃക ദമ്പതി മത്സരവും ഉണ്ടായിരിക്കുന്നതാണ്. മാതൃക ദമ്പതി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10ന് മുമ്പായി പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.

ഓണം പൊന്നോണം പരിപാടിയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചുകൊണ്ട് മിഷിഗണിലെ കഴിവുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍ , തൊഴില്‍ മേളകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുമായി വിനിയോഗിക്കുന്നതാണ്.

ഓണം പൊന്നോണം പരിപാടിയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജോസ് ചാഴികാടന്‍ , പ്രസിഡന്റ് മാത്യൂ ഉമ്മന്‍ , സെക്രട്ടറി ജെയിംസ് കണ്ണചാന്‍ , വിനോദ് കൊണ്ടൂര്‍ , അഭിലാഷ് പോള്‍ , ഫ്രാന്‍സിസ് വടക്കന്‍ഞ്ചേരി, ബിജോയിസ് കവണാന്‍ , ജോണി ചോരത്ത്, സാജു ചെരുവില്‍ , ബബ്‌ലൂ ചാക്കോ, ജോമോന്‍ മാന്തുരുതില്‍ , ജെയിംസ് തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇനിയും ടിക്കറ്റുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും നേരത്തെ മിഷിഗന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മാത്യൂ ഉമ്മന്‍ (248) 709-4511 , ജോസ് ചാഴികാടന്‍ (734) 516-0641
ജെയിംസ് കണ്ണചാന്‍ (248) 250-2327, വിനോദ് കൊണ്ടൂര്‍ (313) 208-4952
ഫ്രാന്‍സിസ് വടക്കഞ്ചേരി (248) 910-3882, ജോണി ജോസഫ് ചോരത്ത്(248) 854-0814

മിഷിഗന്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം സെപ്റ്റംബര്‍ 17 ശനിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക