Image

മീര അവതാരകയുടെ വേഷത്തില്‍

Published on 28 November, 2012
മീര അവതാരകയുടെ വേഷത്തില്‍
നടി മീരാ ജാസ്‌മിന്‍ അവതാരകയുടെ വേഷത്തിലെത്തുന്നു. മിസ്‌ ലേഖ തരൂര്‍ കാണുന്നത്‌ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്‌ അവതാരകയാകാന്‍ മീര കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. ഷാജി എം ആണു സിനിമ സംവിധാനം ചെയ്യുന്നത്‌. വളരെ ബോള്‍ഡായും രസകരമായും ചെയ്യേണ്‌ട ഈ റോളിലേക്കു മീരയാണ്‌ ഏറ്റവും അനുയോജ്യയെന്നാണു സംവിധായകന്‍ പറയുന്നത്‌. ചിത്രത്തിന്റെ തിരക്കഥ ഏറെ ഇഷ്ടപ്പെട്ട മീര ഈ സിനിമയില്‍ അഭിനയിക്കാന്‍ തയാറാവുകയായിരുന്നു. ഒരിടവേളയ്‌ക്കുശേഷം മീര അഭിനയിച്ച ലിസമ്മയുടെ വീട്‌ എന്ന ചിത്രം അടുത്തുതന്നെ തിയറ്ററുകളിലെത്തും.

തികച്ചും നായികാ പ്രധാന്യമുള്ള ചിത്രമാണ്‌ മിസ്‌ ലേഖ തരൂര്‍ കാണുന്നത്‌ എന്ന്‌ ഷാജി പറഞ്ഞു.
മീര അവതാരകയുടെ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക