Image

അന്നാ ഹസാരെയ്ക്ക് പ്രധാനമന്ത്രിയുടെ പൂക്കളും ആശംസയും

Published on 30 August, 2011
അന്നാ ഹസാരെയ്ക്ക് പ്രധാനമന്ത്രിയുടെ പൂക്കളും ആശംസയും
ന്യൂഡല്‍ഹി : സുശക്തമായ ലോക്പാല്‍ ബില്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 12 ദിവസത്തെ നിരാഹാരത്തിന് ശേഷം ആശുപത്രിയില്‍ വിശ്രമിക്കുന്ന അന്നാ ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വക പൂക്കളും ആശംസാ കാര്‍ഡും. ഹസാരെ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്ന കാര്‍ഡാണ് മന്‍മോഹന്‍സിംഗ് അയച്ചത്. ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് ഹസാരെ. പന്ത്രണ്ട് ദിവസമാണ് ഹസാരെ നിരാഹാരമനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ പഴയ രീതിയിലേക്ക് തിരിച്ചെത്തിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക