Image

മണിയറ വീണ്ടുമെത്തുന്നു

Published on 29 November, 2012
മണിയറ വീണ്ടുമെത്തുന്നു
1983ല്‍ എം. കൃഷ്‌ണന്‍ നായര്‍ സംവിധാനം ചെയ്‌ത മണിയറ എന്ന ചിത്രം അക്കാലത്തെ ഹിറ്റ്‌ ചിത്രത്തിന്‌ പുതിയ അഭ്രാവിഷ്‌കാരം നല്‍കി വീണ്ടും തീയേറ്ററുകളിലെത്തുന്നു. സലീം ബാബയാണ്‌ പുതിയ മണിയറ സംവിധാനം ചെയ്യുന്നത്‌. കലാമൂല്യവും ജനപ്രീതിയും ഒത്തുചേര്‍ന്ന ഇത്തരം സിനിമകള്‍ പുതിയ തലമുറയ്‌ക്കുകൂടി ആസ്വദിക്കാന്‍ റീമേക്കുകള്‍ അവസരം ഒരുക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ശാന്തികൃഷ്‌ണ, ശങ്കരാടി, അടൂര്‍ ഭാസി എന്നിവര്‍ അനശ്വരമാക്കിയ മണിയറയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ സീനത്ത്‌, സലീംകുമാര്‍, കൊച്ചുപ്രേമന്‍, സിദ്ദിഖ്‌ എന്നിവര്‍ പ്രധാന താരങ്ങളാണ്‌. നിയാസ്‌ ബക്കര്‍ തിരക്കഥയൊരുക്കുന്നു.

നീലത്താമര, രതിനിര്‍വേദം, നിദ്ര, ചട്ടക്കാരി എന്നീ റീമേക്ക്‌ ചിത്രങ്ങളുടെ വന്‍ വിജയത്തിനുശേഷമെത്തുന്ന മണിയറ എടിസി മെഗാ മൂവീസ്‌ തീയേറ്ററുകളിലെത്തിക്കുന്നു.
മണിയറ വീണ്ടുമെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക