Image

ഐറീന്‍: 40 മരണം, വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ക്ക്‌ സമയമെടുക്കും

Published on 30 August, 2011
ഐറീന്‍: 40 മരണം, വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ക്ക്‌ സമയമെടുക്കും
ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും ആരംഭിച്ച്‌ അമേരിക്കയില്‍ താണ്‌ഡവമാടിയ ഐറീന്‍ ചുഴലിക്കാറ്റിന്റെ കലിയടങ്ങി. ഇവിടെ ഇതുവരെ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 40 ആയി. വടക്കന്‍ കരോലിന, വിര്‍ജീനിയ, പെന്‍സല്‍വേനിയ, ന്യൂയോര്‍ക്ക്‌, മെരിലന്‍ഡ്‌, ന്യൂജഴ്‌സി, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ്‌ മരണം സംഭവിച്ചത്‌.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ താറുമാറായ ഗതാഗത, വൈദ്യുത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ അറിയിച്ചു. ബസുകള്‍ ഓടിത്തുടങ്ങുമെങ്കിലും റെയില്‍ ഗതാഗതം കൂടുതല്‍ പരിശോധനകള്‍ക്ക്‌ ശേഷമാവും പുനസ്ഥാപിക്കുക.

ഐറീന്‍ കാറ്റിനെപ്പറ്റി സമയാസമയങ്ങളില്‍ യഥാര്‍ത്ഥ വിവരം നല്‍കിയ കാലാവസ്ഥ നിരീക്ഷകര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും പ്രസിഡന്‍ര്‌ ഒബാമ നന്ദി പറഞ്ഞു. സര്‍ക്കാരിന്റെ മികച്ച ഇടപെടല്‍ മരണനിരക്കും നാശനഷ്ടങ്ങളും അകറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഐറീന്‍ ഇപ്പോള്‍ വടക്കു കിഴക്കന്‍ കാനഡയിലേക്കു കടന്നിരിക്കയാണ്‌. വടക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം മൂന്നു ദിവസം വരെ നീണ്ടേക്കാമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കാനഡയില്‍ വൈദ്യുതി ബന്ധം താറുമാറായി.
ഐറീന്‍: 40 മരണം, വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ക്ക്‌ സമയമെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക