Image

175-മത്‌ മാര്‍ത്തോമാ നവീകരണ പഠനസമ്മേളനം ഷിക്കാഗോയില്‍ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2011
175-മത്‌ മാര്‍ത്തോമാ നവീകരണ പഠനസമ്മേളനം ഷിക്കാഗോയില്‍ നടന്നു
ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ സഭയുടെ നവീകരണത്തിന്റെ 175-മത്‌ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിലും മിഡ്‌വെസ്റ്റ്‌ റീജിയണല്‍ യുവജനസഖ്യത്തിന്റേയും ഇടവകയുടേയും സഹകരണത്തിലും നവീകരണ പഠനസമ്മേളനം നടത്തപ്പെട്ടു.

സഭയുടെ നവീകരണപന്ഥാവിലെ ചരിത്രനിമിഷങ്ങളെ അനുസ്‌മരിച്ചുകൊണ്ട്‌ നടന്ന ഈ പഠനസമ്മേളനം റവ. റോയ്‌ പി. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. `സഭയുടെ നവീകരണം അന്നും ഇന്നും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. പി.വി. ചെറിയാന്‍, ഡോ. ഈജീന്‍ സാധു എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി.

നവീകരണ പിതാക്കന്മാരുടെ ദര്‍ശനത്തിലൂടെ നമുക്ക്‌ ലഭിച്ച ഉള്‍ക്കാഴ്‌ചകള്‍ പുത്തന്‍തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുന്നതിനും ദൗത്യബോധത്തില്‍ പുതിയ കാലഘട്ടത്തില്‍ അവരെ ശക്തരാക്കുന്നതിനും വിശ്വാസസ്ഥിരപാതയില്‍ നിലനില്‍ത്തുന്നതിനും ഈ പഠനസമ്മേളനം സഹായിച്ചു. ഷിജി അലക്‌സ്‌, മോനിഷ്‌ ജോണ്‍, ജേക്കബ്‌ സി. മാത്യു, ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക