Image

വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി.ബി.എസ് നടത്തപ്പെട്ടു

ഷഹി പ്രഭാകരന്‍ Published on 31 August, 2011
വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി.ബി.എസ് നടത്തപ്പെട്ടു
വാഷിംഗ്ടണ്‍: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓഗസ്റ്റ് 20-ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടത്തപ്പെട്ട വി.ബി.എസ് പരിപാടികള്‍ക്ക് വി.ബി.എസ് ഡയറക്ടര്‍മാരായ അലക്‌സാണ്ടര്‍ അലക്‌സാണ്ടറും ഹസും ജേക്കബും നേതൃത്വം നല്‍കി. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 20,21 തീയതികളില്‍ സമുചിതമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വചനശുശ്രൂഷയും നടത്തപ്പെട്ടു.

ഞായറാഴ്ച രാവിലെ 9.15-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.45-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസയും ഉത്പന്നലേലവും നടത്തപ്പെട്ടു. പെരുന്നാള്‍ ആഘോഷകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോയി കളപ്പുരയില്‍ കാര്‍മികത്വം വഹിച്ചു.
വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി.ബി.എസ് നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക