Image

കാലമാടന്മാരുടെ സാഹിത്യഭൂമിക (ജോണ്‍ മാത്യു)

Published on 07 December, 2012
കാലമാടന്മാരുടെ സാഹിത്യഭൂമിക (ജോണ്‍ മാത്യു)
അമേരിക്കയിലെ മലയാളി എഴുത്തുകാരെപ്പറ്റിയുള്ള ശ്രീ സുധീര്‍ പണിക്കവീട്ടിന്റെ ഒരു ലേഖനം ഈയ്യിടെ വായിച്ചു. രസകരവും ചിന്തക്ക്‌ വഴിവെക്കുന്നതുമായിരുന്നു പ്രസ്‌തുത ലേഖനം. ഒരു പക്ഷത്തും ചേരാതെ ഇവിടെയുള്ള എഴുത്തുകാരുടെ പരാതികളും പ്രശ്‌നങ്ങളും സരസമായി അവതരിപ്പിച്ചതിന്‌ സുധീര്‍ പണിക്കവീട്‌ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

ചെയുയന്ന ജോലിയുടെ കൂലി ഉടനടി കൊടുത്ത്‌ കണക്കുതീര്‍ക്കണമെന്ന്‌ അമേരിക്കക്കാര്‍ക്ക്‌ നിര്‍ബന്‌ധമാണ്‌. കടം പറയുന്നകാര്യമില്ലെന്ന്‌ സാരം. കേരളത്തിലാണെങ്കില്‍ അര്‍ഹതയുള്ള പ്രതിഫലം കിട്ടാന്‍പോലും സമരം ചെയ്‌തേ തീരൂ.

പക്ഷേ മലയാളം എഴുത്തുകാരുടെകാര്യം വരുമ്പോള്‍ വടിതിരിഞ്ഞ്‌ കുന്തമാകുമെന്നതുപോലെയും.

എത്രയോ കാലം മുന്‍പുതന്നെ കേരളത്തിലെ എഴുത്തുകാര്‍ക്ക്‌ പ്രതിഫലം കൊടുത്തിരുന്നു. അറുപതുകളിലെന്നോ ഈ ലേഖകന്‌ പ്രതിഫലം തന്ന പത്രാധിപര്‍ ഇന്ന്‌ ഈ അമേരിക്കയുടെ ഭൂമിയില്‍ത്തന്നെ ജീവിക്കുന്നുണ്ട്‌. വിവിധ പ്രസിദ്ധീകരണശാലകള്‍ ഇന്നും പ്രതിഫലം തന്നുകൊണ്ടുമിരിക്കുന്നു. എന്നാല്‍ അമേരിക്കയിലോ, കഷ്‌ടം, ഇത്ര വിയര്‍ത്ത്‌ എഴുതിയിട്ടും ആര്‍ക്കും ഒരു എമുപ്രഎയുമില്ല. അതായത്‌ മൂന്നു എപ്രഎകള്‍. എപ്രതിഫലം, പ്രോത്‌സാഹനം, പ്രതികരണംഎ.

അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക്‌ പ്രതിഫലത്തിന്റെ കാര്യം പ്രായോഗികമല്ലെന്നും എല്ലാവര്‍ക്കുമറിയാം.നാട്ടില്‍ച്ചെന്ന്‌ കാശു ചോദിച്ച്‌ വാങ്ങുന്നത്‌ നിങ്ങളുടെ മിടുക്കും, പിന്നെ ആവശ്യമനുസരിച്ചും.

ഇനിയും പ്രോത്‌സാഹനത്തിന്റെ കാര്യം, ആര്‌ ആരെയാണ്‌ പോത്‌സാഹിപ്പിക്കേണ്ടത്‌. കുട്ടികളോട്‌ പറയുന്നതുപോലെ (കൊച്ചേ, കൊറേയങ്ങ്‌ എഴുത്‌, മുട്ടായിതരാം എന്ന്‌ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണോ. അതോ എന്തെഴുതിയാലും (ബലേ, ബേഷ്‌) പറയണോ. ഉപകാരസ്‌മരണയായി ചിലര്‍ അങ്ങനെ പറഞ്ഞുപോകും. പാവം പ്രവാസിഎഴുത്തുകാരന്‍ അത്‌ വെള്ളംതൊടാതെ വിഴുങ്ങുകയുംചയ്യും. അക്കൂട്ടത്തില്‍പ്പെടുന്നതാണ്‌ നാട്ടില്‍നിന്നുവരുന്നവര്‍ നടത്തുന്ന മൃദുവായ (ലാത്തിച്ചാര്‍ജ്‌). മൃദുവായ ഉപദേശം. (നിങ്ങള്‍ വിമാനം കേറി ഇവിടെയിറങ്ങി പ്രവാസിപ്പട്ടം കിട്ടിയപ്പോഴേക്കും കേരളീയജീവിതം മറന്നില്ലേ, ഇനിയും അമേരിക്കയെപ്പറ്റി മാത്രം എഴുതുക) എന്നൊക്കെ പറയുന്നത്‌.

കേരളത്തില്‍നിന്ന്‌ വരുന്ന സമര്‍ത്ഥരായ എഴുത്തുകാര്‍ക്കറിയാം അമേരിക്കയിലെ മലയാളി ജീവിക്കുന്നത്‌ മലയാളിക്കൂട്ടത്തില്‍ത്തന്നെയാണെന്ന്‌. നഗരങ്ങളിലോ നഗരപ്രാന്തങ്ങളിലോ ജീവിച്ച്‌ തങ്ങളുടെ സമാജവും പള്ളിയും മലയാളസിനിമയുമായിക്കഴിയന്നവര്‍ക്ക്‌ അമേരിക്കയിലെ ജീവിതത്തിലേക്ക്‌ എത്തിനോക്കാന്‍ എവിടെ അവസരം. അവന്റെ ജീവിതത്തിലെ ആകപ്പാടെയുള്ള നാടകീയത അറിഞ്ഞോ അറിയാതെയോ സമൂഹത്തിനുപുറത്ത്‌ മലയാളിമക്കളുടെ (കെട്ട്‌( നടക്കുന്നതാണ്‌.

ഉപദേശങ്ങള്‍ അലങ്കാരം മാത്രം. അതിന്‌ അത്ര വിലയൊന്നും കൊടുക്കേണ്ട, അല്ലെങ്കില്‍ ജീവിതത്തില്‍ ആരെങ്കിലും ആരുടെയെങ്കിലും ഉപദേശം അനുസരിക്കാറുണ്ടോ.

ഇതിനിടെ മലയാളിഎഴുത്തുകാരിലെ ചില കുട്ടിവിദ്വാന്മാര്‍ കണ്ടറിഞ്ഞു പ്രോത്‌സാഹനം വിലകൊടുത്തും വാങ്ങാമെന്ന്‌. അത്‌ അടിസ്‌ഥാനപരമായ സാമ്പത്തിക ശാസ്‌ത്രവും. നമുക്കില്ലാത്തത്‌, എന്നാല്‍ ആവശ്യമുള്ളത്‌, നമ്മുടെ പക്കല്‍ അധകപ്പറ്റായിട്ടുള്ളത്‌ കൊടുത്ത്‌ വാങ്ങുന്നു. പണം പലപ്പോഴും അധികപ്പറ്റാണ്‌. അതുകൊടുത്ത്‌ ഒരു പലക വാങ്ങിയാല്‍ ആര്‍്‌ക്ക്‌ എന്ത്‌ ചേതം. അങ്ങനെ എഴുത്തുകാരനാവുന്നത്‌ പാട്ടൂകാരനും ഓട്ടക്കാരനും ആകുന്നതിനേക്കാള്‍ എന്ത്‌ എളുപ്പം.

ആക്ഷേപങ്ങള്‍ തുടരുന്നു, പ്രവാസിയായി എഴുതിയിട്ടൊന്നും മുഖ്യധാരയില്‍ എത്തുന്നില്ല, മലയാളത്തിലെ ഒരു നിരൂപകനും ഈ സാഹിത്യം കണ്ടെന്ന്‌ നടിക്കുന്നതേയില്ല.

നിരൂപകര്‍ അങ്ങനെയൊന്നും ആരെപ്പറ്റിയും എഴുതുകയില്ല. ഒരു കൃതി അങ്ങോട്ട്‌ പ്രസിദ്ധീകരിച്ച്‌ വന്നാലുടനെ ഇവരൊന്നും അത്‌ കണ്ടെന്ന്‌ നടിക്കുകപോലുമില്ല. മാരാരും മുണ്ടശ്‌ശേരിയും അവരുടെ കാലത്തു ജീവിച്ചിരുന്ന സര്‍വ്വരെയും വിമര്‍ശിച്ചുകെള്ളാമെന്ന കരാറൊന്നും എടുത്തിരുന്നില്ലല്ലോ. പിന്നെ എം. കൃഷ്‌ണന്‍നായര്‍ ഒരുകൃതിയുടെയും മഹത്വം കണ്ടിട്ടൊന്നുമല്ല വിമര്‍ശിച്ചത്‌്‌, അത്‌ അദ്ദേഹം തെരെഞ്ഞെടുത്ത്‌ തന്റെ പ്രത്രേ്യകവിമര്‍ശനരീതിയില്‍ വഴിതടഞ്ഞ്‌ വന്നുപെട്ടതുകൊണ്ടുമാത്രം.

കേരളത്തിലെ മുഖ്യധാരയില്‍ കടന്നുകൂടുതിനുമുന്‍പ്‌ നമ്മുടെ എഴുത്തുകാര്‍ അമേരിക്കയിലെ മലയാള വായനക്കാുടെ മുഖ്യധാരയില്‍ ചച്ചാവിഷയമാകുകയല്ലേ വേണ്ടത്‌.

ഇത്രയുമെമൊക്കെ ആയിട്ടും അമേരിക്കയിലെ എഴുത്തുകാരെ (ശുംഭന്മാരും തല്ലിപ്പൊളികളുമായ കാലമാടന്മാരെന്ന്‌) ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്‌ പ്രശംസയായിട്ടെടുക്കുക. എന്തുകൊണ്ട്‌ എന്ന്‌ പറയാം. വെറും സാധാരണക്കാര്‍ കാണുന്ന അര്‍ത്ഥമല്ലല്ലോ വാക്കുകള്‍ക്ക്‌ സാഹിത്യകാരന്മാര്‍ കൊടുക്കുക.

മനുഷ്യന്‍ അറിയുന്ന ഏറ്റവും വലിയ പ്രഹേളികയായ കാലത്തിന്റെ ദേവനാണ്‌ കാലന്‍. ആ കാലം ഉള്ളംകയ്യിലിട്ട്‌ അമ്മാനമാടുന്ന ദേവനെ അടിച്ച്‌ താഴെയിടുന്നവനാണ്‌ (കാലമാടന്‍). അതിന്റെ ഒപ്പം സമര്‍ത്ഥനെന്നും പ്രകാശിതനെന്നും ഒക്കെ വ്യാഖ്യാനിക്കാവുന്ന ശുംഭനെന്ന വാക്കും ചേര്‍ക്കുക. അടിപൊളിയായില്ലേ. പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക്‌ അപരിചിതമാണ്‌ ഈ (അടിപൊളി). അടി എന്നതിന്റെ പര്യായപദം തല്ല്‌. അപ്പോള്‍ എന്തായിരക്കും തല്ലിപ്പൊളിയുടെ അര്‍ത്ഥം.

ഇതിന്റെയാക്കെ വെളിച്ചത്തില്‍ അമേരിക്കയിലെ മലയാളം എഴുത്തകാരന്‍ (തല്ലിപ്പൊളിയും ശുംഭനുമായ കാലമാടന്‍) ആണെന്ന്‌ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ പ്രിയഎഴുത്തുകാരെ നിങ്ങള്‍ അഭിമാനം കൊള്ളുക.

ശ്രീ സുധീര്‍ പണിക്കവീട്ടില്‍ എഴുതിയ ലേഖനം വായിക്കുക....

http://www.emalayalee.com/varthaFull.php?newsId=38391
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക