Image

നടി പാര്‍വതി മില്‍ട്ടന്റെ വിവാഹം 29-ന്‌

Published on 08 December, 2012
നടി പാര്‍വതി മില്‍ട്ടന്റെ വിവാഹം 29-ന്‌
നടി പാര്‍വതി മില്‍ട്ടന്‍ വിവാഹിതയാകുന്നു. മുംബൈ നിവാസിയും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനായ സാംഷു ലലാനിയാണു വരന്‍. ഏറെനാളത്തെ പ്രണയത്തിനുശേഷമാണു വിവാഹം. ഹലോ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായികയായിരുന്നു.

ഈ മാസം 29 നു മുംബൈയിലാണു വിവാഹം നടക്കുന്നതെന്നു സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹലോയ്‌ക്കുശേഷം പാര്‍വതിക്കു മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.

മോഹന്‍ലാലിന്റെതന്നെ ഫ്‌ളാഷില്‍ അതിഥിവേഷത്തിലും പാര്‍വതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ പാര്‍വതി വേഷമിട്ടു.കാലിഫോര്‍ണിയയിലാണു പാര്‍വതിയും കുടുംബവും താമസിക്കുന്ന നടി നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌.
നടി പാര്‍വതി മില്‍ട്ടന്റെ വിവാഹം 29-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക