Image

മനീഷയ്‌ക്ക്‌ കാന്‍സറെന്ന്‌, ശസ്‌ത്രക്രിയ തിങ്കളാഴ്‌ച

Published on 08 December, 2012
മനീഷയ്‌ക്ക്‌ കാന്‍സറെന്ന്‌, ശസ്‌ത്രക്രിയ തിങ്കളാഴ്‌ച
പ്രശസ്‌ത നടി മനീഷ കൊയ്‌രാളയ്‌ക്ക്‌ കാന്‍സര്‍ രോഗമെന്ന്‌ റിപ്പോര്‍ട്ട്‌. നടി ശസ്‌ത്രക്രിയയ്‌ക്കായി ന്യൂയോര്‍ക്കിലെത്തി. അണ്ഡാശയ കാന്‍സര്‍ രോഗത്തിന്‌ തിങ്കളാഴ്‌ച സര്‍ജറി നടക്കുമെന്നാണ്‌ അറിയുന്നത്‌.

ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും തനിക്കുവേണ്‌ടി പ്രാര്‍ഥിക്കാന്‍ മനീഷ ആരാധകരോട്‌ അഭ്യര്‍ഥിച്ചിരുന്നു.

നവംബര്‍ ആദ്യം മുതല്‍ മനീഷയ്‌ക്ക്‌ ശാരീരിക അവശത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കാഠ്‌മണ്ഡുവില്‍ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട്‌ തിരക്കിലായിരുന്ന മനീഷ തല ചുറ്റി വീണതോടെയാണ്‌ മുംബൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. ഭക്ഷ്യ വിഷബാധയാണെന്നായിരുന്നു ആദ്യം മനീഷയും വീട്ടുകാരും കരുതിയിരുന്നത്‌. എന്നാല്‍ കൂടുതല്‍ പരിശോധനയില്‍ മനീഷയ്‌ക്ക്‌ കാന്‍സറാണെന്നു മനസിലാകുകയായിരുന്നു. അസുഖ വിവരത്തെ ധൈര്യത്തോടെ നേരിട്ട മനീഷ ഇപ്പോള്‍ അസുഖത്തോട്‌ പോരാടി ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌.

മദ്യത്തിന്‌ അടിമയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1991ലാണ്‌ മനീഷ സിനിമാരംഗത്തേക്ക്‌ കടന്നുവന്നത്‌. നേപ്പാളി രാജകുടുംബാംഗമായ മനീഷ വ്യവസായി ദഹലിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട്‌ വേര്‍പിരിഞ്ഞു. അടുത്തിടെയായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു മനീഷ.
മനീഷയ്‌ക്ക്‌ കാന്‍സറെന്ന്‌, ശസ്‌ത്രക്രിയ തിങ്കളാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക