Image

മിസ്‌ ലേഖാ തരൂര്‍

Published on 10 December, 2012
മിസ്‌ ലേഖാ തരൂര്‍
മീരാ ജാസ്‌മിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്‌ ലേഖ തരൂര്‍ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത്‌ ആരംഭിച്ചു. ശരണം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷാജിയെം സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ വേളയില്‍ മീരാ ജാസ്‌മിന്‍ നിലവിളക്കിലെ ആദ്യതിരി തെളിയിച്ചു. നിര്‍മാതാവ്‌ കെ.കെ. സുരേഷ്‌ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍ ആദ്യ ക്ലാപ്പടിച്ചത്‌ സത്യനാരായണയാണ്‌.

നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ്‌ എന്നീ പരമ്പരകളിലൂടെ ജനപ്രീതി നേടിയ ഷാജിയെം ഒരുക്കുന്ന ഈ ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ ഒരു ഗെയിം ഷോ അവതാരക ലേഖാ തരൂറായി പ്രത്യക്ഷപ്പെടുന്നു. മിസ്‌ ലേഖാ തരൂര്‍ ബുദ്ധിമതിയും മിടുക്കിയുമാണ്‌. മാത്രമല്ല ലേഖയ്‌ക്ക്‌ സവിശേഷമായ ചില കഴിവുകള്‍കൂടിയുള്ള പെണ്‍കുട്ടിയാണ്‌.

ലേഖാ തരൂറിന്റെ ഫിസിക്കല്‍ ട്രെയിനറായി ബദ്രി, ഡോക്‌ടര്‍ അലക്‌സ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമാസിന്റെ സിനിമാ കമ്പനിയിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രി മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രമായ കര്‍മ്മയോദ്ധായും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്‌ട്‌.
കൃഷ്‌ണ, സുരാജ്‌, അരുണ്‍ ഘോഷ്‌, സുനില്‍ സുഖദ, നന്ദു, റോസിന്‍ ജോളി, ആഷ, അരവിന്ദ്‌, സജിതാ മഠത്തില്‍ തുടങ്ങിയവരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ശരണം പിക്‌ചേഴ്‌സിന്റെ ബാനറില്‍ കെ.കെ. സുരേഷ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രമൗലി നിര്‍വഹിക്കുന്നു. നടാഷ, ബ്ലാക്ക്‌ വാട്ടേഴ്‌സ്‌ എന്നീ ഹോളിവുഡ്‌ ചിത്രങ്ങളുടെ കാമറാമാനാണ്‌ പ്രശസ്‌തനായ ചന്ദ്രമൗലി. ചന്ദ്രമൗലിയുടെ ആദ്യ സിനിമകൂടിയാണ്‌ മിസ്‌ ലേഖാ തരൂര്‍ കാണുന്നത്‌. കെ. സൂരജ്‌, ഷാജിയെം എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എഴുതുന്നത്‌. റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ രമേഷ്‌ നാരായണനാണ്‌. രമ്യാ നമ്പീശന്‍, സാധനാ സര്‍ഗം എന്നിവരാണ്‌ ഗായകര്‍. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കൊച്ചി, പാലക്കാട്‌, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നു. -എ.എസ്‌. ദിനേശ്‌.
മിസ്‌ ലേഖാ തരൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക