Image

മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനസഖ്യം ഹാര്‍വെസ്റ്റ്‌ ഫെസ്റ്റ്‌ 2011 നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2011
മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍  യുവജനസഖ്യം ഹാര്‍വെസ്റ്റ്‌ ഫെസ്റ്റ്‌ 2011 നടത്തപ്പെട്ടു
ഷിക്കാഗോ: മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച്‌ ഹാര്‍വെസ്റ്റ്‌ ഫെസ്റ്റ്‌ 2011 നടത്തപ്പെട്ടു. റവ. ജോസഫ്‌ ശാമുവേല്‍്‌ ഉദ്‌ഘാടനം ചെയ്‌ത ഈ കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും പങ്കെടുത്ത നൃത്തവും സംഗീതവും അരങ്ങേറി. റവ. വൈ. റ്റി. വിനയരാജ്‌ ആശംസകള്‍ നേര്‍ന്നു.

ഇതിനോട്‌ ചേര്‍ന്ന്‌ കേരളത്തില്‍ നിന്നുള്ള വസ്‌ത്രങ്ങളുടെയും കരകൗശല വസ്‌തുക്കളുടേയും വിപുലമായ ശേഖരമുള്ള `വാണിജ്യ മേള' ആനി എബ്രഹാമിന്‌ ആദ്യ വില്‌പന നടത്തി റവ. റോയ്‌ പി. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ തനതായ ശൈലിയില്‍ പാകം ചെയ്‌ത നാടന്‍ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും ഏറെ പ്രശംസ പിടിച്ചുപറ്റി. മുന്‍ കാലങ്ങളില്‍ ഇതിലൂടെ സമാഹരിച്ച തുകകൊണ്ട്‌ `ഹോം ഫോര്‍ ഹോംലെസ്‌' എന്ന പദ്ധതിയിലൂടെ കേരളത്തിലെ ഭവനരഹിതരായ മൂന്നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്ക്‌ ഭവനം നിര്‍മ്മിച്ച്‌ നല്‍കുവാന്‍ സാധിച്ചു. ഈ വര്‍ഷവും ഇതിലൂടെ സമാഹരിക്കുന്ന തുക ഭവനരഹിതര്‍ക്ക്‌ ഭവനം നല്‍കുവാന്‍ വിനയോഗിക്കുമെന്ന്‌ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം സെക്രട്ടറി മോനിഷ്‌ ജോണ്‍ അറിയിച്ചു.

ഡാനിയേല്‍ സി.വര്‍ഗീസ്‌, സൂസന്‍ സഖറിയ എന്നിവര്‍ അവതരാകരായിരുന്നു. ഈ കലോത്സവത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക്‌ ജനറല്‍ കണ്‍വീനര്‍ ജേക്കബ്‌ സി. മാത്യു, ഷിജി അലക്‌സ്‌, മോനിഷ്‌ ജോണ്‍, ആഷ്‌ലി ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍  യുവജനസഖ്യം ഹാര്‍വെസ്റ്റ്‌ ഫെസ്റ്റ്‌ 2011 നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക