Image

ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വിജയകരമായി പര്യവസാനിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2011
ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍  വിജയകരമായി പര്യവസാനിച്ചു
ക്യൂന്‍സ്‌: ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്‌, ലോംഗ്‌ഐലന്റ്‌ ഏരിയയിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ നടന്ന ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഓഗസ്റ്റ്‌ 4,5,6 തീയതികളില്‍ എല്‍മണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ചര്‍ച്ചില്‍ നടത്തപ്പെട്ടു. ഓഗസ്റ്റ്‌ നാലിന്‌ രാവിലെ നടന്ന ഉദ്‌ഘാടനസമ്മേളനം വെരി. റവ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടം നിലവിളക്ക്‌ കൊളുത്തി നിര്‍വ്വഹിച്ചു. ഏതാണ്ട്‌ ഇരുനൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുത്തു. റവ.ഫാ. ഗ്രിഗറി വര്‍ഗീസ്‌, റവ.ഫാ. അജു മാത്യു, ഡീക്കന്‍ എബി ജോര്‍ജ്‌, സണ്‍ഡേ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജേക്കബ്‌ കൊല്ലനേത്ത്‌ എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ ഈവര്‍ഷം നടന്ന വിദ്യാര്‍ത്ഥികളുടെ റാലി വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

സമാപന ദിവസം ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ റവ.ഫാ. ഗ്രിഗറി വര്‍ഗീസ്‌ നേതൃത്വം കൊടുത്തു. ഒ.വി.ബി.എസില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും കുര്‍ബാനയില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. ആരാധനാമധ്യേ ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി റവ.ഫാ. അജു മാത്യു വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവരിച്ചുകൊടുത്തത്‌ എല്ലാവര്‍ക്കും പുതിയ അനുഭവമായി. ഒ.വി.ബി.എസില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. ഏരിയാ കോര്‍ഡിനേറ്റര്‍ ജേക്കബ്‌ കൊല്ലനേത്ത്‌ നന്ദി പ്രകാശിപ്പിച്ചു.
ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍  വിജയകരമായി പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക