Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ചാരിറ്റി ഫണ്ട്‌ കൈമാറി

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ചാരിറ്റി ഫണ്ട്‌ കൈമാറി
കൊച്ചി: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ച സാധുജന സംരക്ഷണ ഫണ്ട്‌ കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക ചടങ്ങില്‍ വെച്ച്‌ സീന തോമസിന്‌ കൈമാറി. ഓഗസ്റ്റ്‌ 16-ന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗം വിക്‌ടോറിയ ലോറന്‍സിന്റെ ഭവനത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ദീര്‍ഘകാല പ്രവര്‍ത്തകനും ഫോമയുടെ ട്രഷററുമായ ഫൈസല്‍ എഡ്വേര്‍ഡ്‌ (ഷാജി കൊച്ചന്‍) ആണ്‌ തുക കൈമാറിയത്‌.

രോഗിയും നിരാലംബയുമായ സീനാ തോമസ്‌, പഠനത്തില്‍ അതിസമര്‍ത്ഥയായ പുത്രിയോടൊപ്പം ഏറെ പരാധീനതകള്‍ നിറഞ്ഞ വാടക ഷെഡ്ഡിലാണ്‌ താമസം. ഇവരുടെ ശോചനീയാവസ്ഥ മനസ്സിലാക്കി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട്‌ വാര്‍ഡിന്റെ ചുമതലയുള്ള കൊച്ചി കോര്‍പ്പറേഷന്‍ അംഗം വിക്‌ടോറിയ ലോറന്‍സ്‌ അസോസിയേഷന്‌ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഫണ്ട്‌ സമാഹരിച്ചത്‌. അസോസിയേഷന്‍ പ്രസിഡന്റ്‌ റെജി വര്‍ഗീസ്‌, ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍), ജോസ്‌ ഏബ്രഹാം (സെക്രട്ടറി) എന്നിവര്‍ ഫണ്ട്‌ സമാഹരണത്തിന്‌ നേതൃത്വം നല്‍കി. അനുഭാവപൂര്‍ണ്ണമായ സഹകരണവും സഹായവുമാണ്‌ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുണ്ടായതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സമൂഹ്യ-സാംസ്‌കാരിക-കലാരംഗങ്ങളില്‍ വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരേയും സഹായമര്‍ഹിക്കുന്നവരേയും മാനുഷിക പരിഗണന നല്‍കി സഹായിക്കുവാന്‍ മലയാളി അസോസിയേഷന്‍ പ്രതിജ്ഞാദ്ധതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത്‌ നേതൃത്വംകൊടുക്കുവാന്‍ സന്നദ്ധത കാണിച്ച ഫൈസല്‍ എഡ്വേര്‍ഡിനോടുള്ള നന്ദിയും കടപ്പാടും റജി വര്‍ഗീസ്‌ (പ്രസിഡന്റ്‌), ജോസ്‌ ഏബ്രഹാം (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: റജി വര്‍ഗീസ്‌ (പ്രസിഡന്റ്‌) 646 708 6070, ജോസ്‌ ഏബ്രഹാം (718 619 7759, ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍) 917 817 4115. ബിജു ചെറിയാന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ചാരിറ്റി ഫണ്ട്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക