Image

സാഹിത്യപ്രേമികള്‍ (ചെറുകഥ)- ടോം മാത്യൂസ്(ന്യൂജേഴ്‌സി)

ടോം മാത്യൂസ്(ന്യൂജേഴ്‌സി) Published on 11 December, 2012
സാഹിത്യപ്രേമികള്‍ (ചെറുകഥ)- ടോം മാത്യൂസ്(ന്യൂജേഴ്‌സി)
സാഹിത്യ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ചിന്താവിഷ്ടയായി കാണപ്പെട്ട മാലിനിയെ സംഘാടകന്‍ മധു പലവട്ടം ശ്രദ്ധിച്ചു. അവളുടെ മനോഹര ആകാരം അയാളെ നന്നായി ആകര്‍ഷിച്ചു. സാഹിത്യ കൂട്ടായ്മ ഒന്നുചേര്‍ന്നു സാഹിത്യപ്രേമികളെ സ്വാഗതം ചെയ്യുവാനും പരിപാടികള്‍ നന്നാക്കാനുമുള്ള തിരക്കില്‍ മധുവിന് മാലിനിയെ പരിചയപ്പെടാന്‍ തരം കിട്ടിയില്ല. എന്നാല്‍ അവളുടെ ഒരു കവിതാ പാരായണം നിശ്ചയിച്ചതുപോലെ നടത്തികിട്ടുവാന്‍ ആഗ്രഹിച്ച അയാള്‍ മാലിനിയെ സമീപിച്ചു.

"അലട്ടുന്നതു ക്ഷമിക്കണം" അയാള്‍ പറഞ്ഞു "മാലതിയുടെ കവിതാ പാരായണം പരിപാടിയുടെ അന്ത്യത്തിലാണ് ചേര്‍ത്തിരിക്കുന്നത്-അതിനു വിരോധമുണ്ടോ?" അയാളുടെ ആത്മാാര്‍ത്ഥത നിറഞ്ഞ ഈ അന്വേഷണത്തിന് ഒരു പുഞ്ചിരിയോടെ അവള്‍ പ്രതികരിച്ചു "അതിന് കുഴപ്പമൊന്നുമില്ല. എന്നെ അവഗണിക്കുന്നില്ലെന്ന് എനിക്ക് ബോധ്യമായി അതു പോരായോ?"
അവളുടെ മറുപടി മധുവിന് നന്നേ ഇഷ്ടപ്പെട്ടു. "പേരെന്താണ്?" മാലിനി അന്വേഷിച്ചു. "എന്റെ പേരു മധു. വെല്ലപ്പോഴും ഒരു ചെറുകഥ തല്ലികൂട്ടും. അതു പത്രത്തില്‍ വന്നെന്നും ഇരിക്കും. ഞാന്‍ ഈ സമ്മേളനത്തിന്റെ എം.സി. ആണ്. ഭവതിയെ കാണാന്‍ ഇടയായതില്‍ വളരെ സന്തോഷം”. മാലിനി: "ഇങ്ങനെയൊരു സദസ്സിനെ അഭിമുഖീകരിക്കുന്നത് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ്. തെറ്റു വരുത്തിയാല്‍ ക്ഷമിക്കുമല്ലോ?" അവളുടെ ശാലീനത മധുവിനെ നന്നായി ആകര്‍ഷിച്ചു.


"പിന്നെ കാണാം. തിരക്ക് ഒഴിയുമ്പോള്‍" ക്ഷമാപണത്തോടെ അയാള്‍ പറഞ്ഞു. മാലിയുടെ കണ്ണുകള്‍ അയാളെ പിന്തുടര്‍ന്നു. അവ്യക്തമായ ഏതോ ഒരു വികാരം അവളില്‍ ഉണര്‍ന്നു. വിവാഹിതയായ മാലിനിക്ക് മറ്റൊരു പുരുഷനിലും ഇഷ്ടം കാണിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്റെ കുടുംബങ്ങളുടേയും സ്‌നേഹിതന്മാരുടെയും മുമ്പാകെ ഒരു 'ട്രോഫി'യായി പ്രദര്‍ശിപ്പിക്കാന്‍ മാത്രം ഭര്‍ത്താവ് കൂട്ടാക്കി. അവളുടെ വികാരങ്ങളെ മാനിക്കുവാനോ അവളിലൂടെ ഭാവനകളില്‍ പങ്കു ചേരുവാനോ അയാള്‍ മെനക്കെട്ടില്ല.

ഏകാന്തയുടെ മണവറയില്‍നിന്നും രക്ഷ നേടുവാന്‍ അവള്‍ വികാരങ്ങളെ കടലാസില്‍ പകര്‍ത്തുവാന്‍ തുടങ്ങി. സ്‌ക്കൂള്‍ പഠനകാലത്ത് പഠിച്ചതും വായിച്ചതും ആയ കവിതകള്‍ ഉച്ചരിച്ചുകൊണ്ടിരുന്നത് മാലിനിക്ക് ആത്മശാന്തി നല്‍കികൊണ്ടിരുന്നു. കുമാരനാശാനും, വള്ളത്തോളും, ചങ്ങമ്പുഴയും, ജി. ശങ്കരകുറപ്പും, സുഗതകുമാരിയും അവളുടെ അധരങ്ങളില്‍ കൂടി ദിവ്യകാവ്യങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഇവരുടെ ഉത്തേജന ഭാവനകള്‍ അവള്‍ക്ക് പ്രചോദനം നല്‍കി.

ആശയങ്ങള്‍ അതേപടി എഴുതുവാനും അവയെ പരായണത്തില്‍ കൂടി ആത്മനിര്‍വൃതിയനുഭവിക്കുവാനും മാലിനിക്ക് സാധ്യമായി. സ്‌ക്കൂള്‍ പഠന സമയത്ത് സ്‌നേഹം പിടിച്ച ഒരു കൂട്ടുകാരിയുടെ സന്ദര്‍ശനം അവളെ ഉത്സാഹഭരിതയാക്കി. അവളുടെ നിര്‍ബന്ധപ്രകാരം മാലിനി അവള്‍ രചിച്ച കവിതകള്‍ വായിച്ചു കേള്‍പ്പിച്ചു.

ആ കവിതകളുടെ ആത്മാര്‍ത്ഥതയും വികാരാവേശവും മാലിനിയെ ഒത്തിരി ആകര്‍ഷിച്ചു. കൂട്ടുകാരി നിര്‍ബന്ധിച്ചു "കേട്ടോ മാലിനി ഈ കവിതകള്‍ നീ ഇനി മറച്ചു വെക്കരുത്. മാസികകള്‍ക്ക് അയച്ചു കൊടുക്കൂ" അവള്‍ ഉപദേശിച്ചു. കാലതാമസത്തിനു കാത്തിരിക്കേണ്ടി വന്നില്ല. മാലിനിയുടെ സംഘര്‍ഷത്തെ വായനകാരെ ഹരം പിടിപ്പിച്ചു. പത്രാധിപന്മാരും വായനക്കാരും ഒന്നുപോലെ അവളെ നിര്‍ബന്ധിച്ചു. "മാലിനി എഴുതി അയച്ചുകൊള്ളൂ. ഞങ്ങള്‍ പ്രസിദ്ധീകരിച്ചുകൊള്ളാം" അവര്‍ ഉറപ്പു നല്‍കി.

അങ്ങനെയിരിക്കെയാണ് അവള്‍ക്ക് ഒരു സാഹിത്യ സമ്മേളനത്തിന്റെ സംഘാടകരില്‍ നിന്നും ക്ഷണം കിട്ടിയത്, അവളുടെ ഒന്നോ രണ്ടോ കവിതാ ശകലങ്ങള്‍ വായിക്കുവാന്‍. ഭര്‍ത്താവില്‍നിന്നും ഒരു കാലത്തും അംഗീകാരം ലഭിക്കാത്തതില്‍ വ്യസനിക്കുമ്പോഴാണഅ ഈ ക്ഷണനം. അതവളുടെ മനസ്സിനെ കോരിത്തരിപ്പിച്ചു.

അവളുടെ കവിതാപാരായണം സദസ്യരെ രോമാഞ്ചം കൊള്ളിച്ചു. സംഘാടകരില്‍ ഒരുവനായ മധുവിന്റെ ആസ്വാദനം അവളുടെ വാക്കുകളില്‍ കൂടി പ്രതിഫലിച്ചു. വിരുന്നു സല്‍ക്കാരത്തിനുശേഷം ഒന്നിച്ചുകൂടി കവിതകളെപ്പറ്റി സംസാരിക്കാമെന്നും അയാള്‍ സൂചിപ്പിച്ചത് മാലിനിക്ക് ഇഷ്ടമായി.
ഒരു മുറിയില്‍ ഇരുന്നുകൊണ്ട് അവരവരുടെ ജീവിതാനുഭവങ്ങളെ അവര്‍ ഇരുവരും വര്‍ണിച്ചു. തുടര്‍ന്ന് കവിതാപാരായണവും.

നേരം പോയതറിഞ്ഞില്ല മാലിനി. മനുഷ്യ മനസ്സുകള്‍ പൊതുവെ പ്രതിഫലപ്പിക്കുന്നുവെന്ന് മധുവും മാലിനിയും ഒന്നുപോലെ അഭിപ്രായപ്പെട്ടു.

അവസാനം മധുവിന്റെ കട്ടിലേക്ക് അയാളുടെ അഭ്യര്‍ത്ഥന പ്രകാരം അവള്‍ വന്നിരുന്നു. അയാളുടെ സ്‌നേഹാര്‍ദ്രമായ നോട്ടവും ഭാഷയും അവളില്‍ സ്‌നേഹത്തിന്റെ തിരിനാമ്പുകള്‍ കൊളുത്തി. അയാള്‍ ആംഗ്യഭാഷയിലൂടെ അവളെ ക്ഷണിച്ചു, തലയിണകള്‍ പങ്കിടുവാന്‍. മാലിനി രചിച്ച കവിത അവള്‍ വായിച്ചു.

കരളിലേറെ ചിറക്കുള്ളില്‍
പിടയുന്ന മീന്‍പ്പോലെ
ഓടിക്കളിച്ചു നീയെപ്പോഴും
തെന്നി നടന്നു ഞാനെന്നും
കാതിരിപ്പിന്റെ വഴുക്കലിലൂടെ
പ്രത്യക്ഷപ്പെട്ടൊരുനാള്‍
നീയെന്റെ മുമ്പില്‍ ദേവതപോലെ
കണ്ണില്‍ കോരിയെടുക്കും മുന്‍പേ
മാഞ്ഞു പോയി നീ മഞ്ഞു തുള്ളി പോലെ!!

വായനക്കാര്‍ പ്രത്യേകം അറിയുവാന്‍
ഗീതാ രാജന്റെ ഈ കവിതയാണ് ടോമിനെ ഈ ചെറുകഥയെഴുതുവാന്‍ പ്രേരിപ്പിച്ചത്.

മധുവിന് അത് ന്നെ ബോധിച്ചു. അവരുടെ ഹൃദയങ്ങള്‍ ഒന്നായി മിടിച്ചു. അയാളുടെ കരങ്ങളിലേക്ക് അവള്‍ അമര്‍ന്നു. അങ്ങനെ ഈ സാഹിത്യ പ്രേമികള്‍ പ്രണയം പങ്കിട്ടു.

ടൈപിസ്റ്റ്: തോമസ് പി. ആന്റണി

സാഹിത്യപ്രേമികള്‍ (ചെറുകഥ)- ടോം മാത്യൂസ്(ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക