Image

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിനു നവ നേതൃത്വം

നിബു വെള്ളവന്താനം Published on 01 September, 2011
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിനു നവ നേതൃത്വം
ഒക്കലഹോമ: നോര്‍ത്തമ്മേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താവിനിമയ മാധ്യമ പ്രവര്‍ത്തകരുടെയും ഏക ഐക്യവേദിയായ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഒക്കലഹോമ കണ്‍വന്‍ഷന്‍ സെന്ററില്‍ കൂടിയ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. 2013 ജൂലൈ വരെയാണ് പുതിയഭരണസമിതിയുടെ കാലാവധി.

അറിയപ്പെടുന്ന സംഘാടകനും ദിവ്യവാര്‍ത്ത എഡിറ്ററുമായ എസ്.പി.ജയിംസ്(ഡാളസ്) ജനറല്‍ പ്രസിഡന്റായും പ്രവാസിമലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന സംഘാടകനും കാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകനുമായ രാജു പൊന്നോലില്‍ (ഫ്‌ളോറിഡാ) ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജു തകരന്‍ (ഡാളസ്) എക്‌സ്പ്രസ് ഹെറാള്‍ഡ് പത്രത്തിന്റെ പബ്ലീഷറും എഴുത്തുകാരനുമാണ്. യുവജന സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന സാം മാത്യൂ(ഡാളസ്) നാഷണല്‍ ട്രഷറര്‍ ആയും നിരവധി കോണ്‍ഫറന്‍സുകളില്‍ പ്രവര്‍ത്തിച്ച് നേതൃത്വപാടവം തെളിയിച്ച ബിനു ജോണ്‍ (കരോലിന) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1992 ല്‍ സിറാക്കൂസ് പട്ടണത്തില്‍ എളിയരീതിയില്‍ ആരംഭിച്ച എഴുത്തുകാരുടെ സംഘടന എന്ന് നൂറുകണക്കിന് അംഗങ്ങളുള്ളതും സാഹിത്യപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും വിവിധ സഭാവിഭാഗങ്ങളിലുള്ള സാഹിത്യപ്രവര്‍ത്തകരെ ഒന്നിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ഒരു അതിപ്രധാന സംഘടനയായി മാറിക്കഴിഞ്ഞു. അവാര്‍ഡു നിര്‍ണ്ണയവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കുവാനും അംഗത്വവും രജിസ്‌ട്രേഷനും കൂടുതല്‍ സുതാര്യമാക്കുവാനും ശില്പശാല, സംഗീതസായാഹ്നം, സെമിനാറുകള്‍ തുടങ്ങി നിരവധി കര്‍മ്മപദ്ധതികള്‍ അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നടത്തുവാനും ഭാരവാഹികള്‍ പദ്ധതി തയ്യാറാക്കിവരുന്നു. റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 214-334-6962, 407-616-6241

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിനു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക