Image

സാന്ത്വനം (കഥ: കൃഷ്‌ണ)

Published on 11 December, 2012
സാന്ത്വനം (കഥ: കൃഷ്‌ണ)
അല്‍പ്പം അകലെയായിക്കണ്ട ആ വലിയ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അന്നത്തെ അനുഭവങ്ങളെപ്പറ്റിയാണ്‌ സുനന്ദ ചിന്തിച്ചത്‌. ഒരു വീട്ടില്‍ ചെന്നപ്പോള്‍ പുറത്ത്‌ ആരെയും കണ്ടില്ല. ഭിത്തിയിലെങ്ങും കാളിംഗു്‌ ബല്ലുമില്ല. ചുറ്റും നോക്കിയപ്പോള്‍ ഒരു കോണില്‍ ഒരു വലിയ മണി കെട്ടിത്തൂക്കിയിരിക്കുന്നു! അവള്‍ അതില്‍ പിടിച്ച്‌ അടിച്ചു. പെട്ടെന്ന്‌ ഒരു കതകു തുറന്ന്‌ ഒരാള്‍ വെളിയില്‍ വന്നു. നരച്ച തലമുടിയും കെട്ടുപിണഞ്ഞു കിടക്കുന്ന നരച്ചു നീണ്ട താടിയും വരണ്ട കണ്ണുകളും. ഒരു നീല ബെര്‍മൂഡയും മഞ്ഞ ബനിയനും മാത്രമാണ്‌ അയാള്‍ ധരിച്ചിരുന്നത്‌. അവളുടെ നേരെ നോക്കുന്നതിനു പകരം ആ മണിയിലേക്കാണ്‌ അയാള്‍ നോക്കിയത്‌. ആ നോട്ടത്തിനു മുന്നില്‍ മണിയുടെ ശബ്‌ദത്തിന്റെ മാറ്റൊലി വിറകൊണ്ടു.....
സാന്ത്വനം (കഥ: കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക