Image

കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും(2)-ഫാ.ജോസഫ് വര്‍ഗീസ്

ഫാ.ജോസഫ് വര്‍ഗീസ് Published on 14 December, 2012
കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും(2)-ഫാ.ജോസഫ് വര്‍ഗീസ്
സുറിയാനി സഭയുടെ ആദ്യ കാതോലിക്കോസ്
പേര്‍ഷ്യന്‍ സഭയില്‍ വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനം നടപ്പിലാക്കാന്‍ ആദ്യം ശ്രമിച്ചത് മോ
ര്‍ പാപ്പാ( Mor Baba A.D.267-329) ആയിരുന്നു. സെലൂക്യയിലെ മെത്രാപ്പോലീത്തായായിരുന്ന ഇദ്ദേഹം പാത്രയര്‍ക്കീസിന്റെ അനുമതിയോടുകൂടി എ.ഡി. 315 ല്‍ പേര്‍ഷ്യയിലെ മെത്രാന്മാരുടെ ഒരു സുന്നഹദോസ് വിളിച്ചു ചേര്‍ത്തെങ്കിലും, അതില്‍ യോജിച്ച തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞില്ല.

മാര്‍പാപ്പായുടെ ഉദ്യമം യഥാര്‍ത്ഥ്യമായത് ഒരു നൂറ്റാണ്ടിനു ശേഷമായിരുന്നു. എ.ഡി. 410 ല്‍ അന്ത്യോഖ്യാ പാത്രയര്‍ക്കീസിന്റെ പ്രതിനിധിയായ ബിഷപ്പ് മാര്‍ മരുത്ത(Bishop Mar Marutha of Muipharqat) വിളിച്ചു ചേര്‍ത്ത സുന്നഹദോസില്‍ സെലൂക്യയിലെ മെത്രാപ്പോലീത്തയായ മോര്‍ ഇസാക്കിനെ(
Mor Ishaq) പേര്‍ഷ്യയിലെ സഭയുടെ തലവും, കാതോലിക്കായുമായി തെരഞ്ഞെടുത്തു. വലിയ മെത്രാപ്പോലീത്താ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അധികാര പരിധി പേര്‍ഷ്യന്‍ സാമ്രാജ്യത്തിലാകമാനം നിലനിന്നിരുന്നു.

കിഴക്കിന്റെ കാതോലിക്കായുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന സഭകള്‍
നെസ്‌തോറിയന്‍ വേദവിപരീത ചിന്താഗതികള്‍ പേര്‍ഷ്യയിലെ സുറിയാനി സഭയില്‍ ശക്തി പ്രാപിച്ചപ്പോള്‍,
എ.ഡി. 481 ല്‍ പേര്‍ഷ്യന്‍ സഭ നെസ്‌തോറിയ വിശ്വാസം ഔദ്യോഗികമായി അംഗീകരിച്ചു. പൗരസ്ത്യ കാതോലിക്കായുള്‍പ്പെടെ പ്രബലമായ വിഭാഗം നെസ്‌തോറിയ വിശ്വാസം സ്വീകരിച്ചു. എന്നാല്‍ മൂസല്‍ (Mosul), നിനവേ(Niniveh, തിഗ്രീസ്(Tigris or Tigrit) മുതലയാവ പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം സഭാംഗങ്ങളും, പുരാതന വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഇവര്‍ പേര്‍ഷ്യന്‍ ഭരണാധികാരികളില്‍നിന്നും നെസ്‌തോറിയരില്‍നിന്നും കഠിനമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതുകൊണ്ട് പേര്‍ഷ്യയിലെ സഭയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് പുരാതന വിശ്വാസം നിലനിര്‍ത്താനും സഭയെ പുനര്‍ജ്ജീവിപ്പിക്കുവാനും, കഠിനവും, നിരഭയവുമായ പ്രവര്‍ത്തനം നടത്തിയ പിതാവായ മാര്‍ യാക്കൂബുര്‍ദ്ദാന(St.Yaquib Burdono) പേര്‍ഷ്യയിലെ സഭയിലേക്ക് തന്റെ ശ്രദ്ധ തിരിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വി.അഹുദെമെ(St.Ahudammeh) എന്ന സന്യാസിയെ പേര്‍ഷ്യയിലെ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായി വാഴിച്ചെങ്കിലും, ഭരണം സുഗമമായി നടത്തിക്കൊണ്ടുപോകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 7-#ാ#ം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യാ, റോം എന്നീ സാമ്രാജ്യങ്ങള്‍ ശത്രുത അവസാനിപ്പിച്ച സമാധാനം സ്ഥാപിച്ചപ്പോള്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പ്രതികൂല സാഹചര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം സംജാതമായി.

എ.ഡി. 629 ല്‍ അന്തോഖ്യാ പാത്രയര്‍ക്കീസ് പേര്‍ഷ്യയിലെ സഭയ്ക്കുവേണ്ടി മോ
ര്‍ മൊറൂസ്സോ(Mor Morosoo) എന്ന മെത്രാപ്പോലീത്തായെ കിഴക്കിന്റെ മഫ്രിയാനോ(Maphriyano of the East) സ്ഥാനത്തേക്ക് അഭിഷേകം ചെയ്തു. മഫ്രിയാനായുടെ ആസ്ഥാനം തിഗ്രീസിലായിരുന്നെങ്കിലും പിന്നീട് ഇറാക്കിലെ മുസലില്‍ മോമ മത്തായിയുടെ ദയറായിലേക്കു മാറ്റുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം വരെ അവിടെ തുടരുകയും ചെയ്തു.
കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും(2)-ഫാ.ജോസഫ് വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക