Image

ശ്രീനാരായണ മിഷന്‍ സെന്ററിന്‌ പുതിയ നേതൃത്വം; ഷഹി പ്രഭാകരന്‍ ചെയര്‍മാന്‍

അനില്‍ രാജ്‌ Published on 01 September, 2011
ശ്രീനാരായണ മിഷന്‍ സെന്ററിന്‌ പുതിയ നേതൃത്വം; ഷഹി പ്രഭാകരന്‍ ചെയര്‍മാന്‍
വാഷിംഗ്‌ടണ്‍: പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വാഷിംഗ്‌ടണിലെ ശ്രീനാരായണ മിഷന്‍ സെന്ററിന്റെ തെരഞ്ഞെടുപ്പ്‌ പ്രശംസനീയമായി നടത്തപ്പെട്ടു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ്‌ കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുത്തത്‌.

സ്ഥാപക ചെയര്‍മാനായി കഴിഞ്ഞകാലങ്ങളില്‍ വളരെ സ്‌തുത്യര്‍ഹമായി സേവനം അനുഷ്‌ഠിച്ച ശ്രീ ഗംഗാധരന്‍ ആലയെ ജനറല്‍ബോഡി അനുമോദിച്ചു. അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ ഷഹി പ്രഭാകരനാണ്‌ പുതിയ ചെയര്‍മാന്‍. എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍ ആയി ശ്രീമതി മധുരം ശിവരാജനേയും, വൈസ്‌ ചെയര്‍മാനായി അനില്‍ പരിഭ്രമത്തിനേയും, ജനറല്‍ സെക്രട്ടറിയായി സന്ദീപ്‌ പണിക്കരേയും, ട്രഷററായി രത്‌നകുമാര്‍ കേശവനേയും തെരഞ്ഞെടുത്തു.

കഴിഞ്ഞ പത്തുവര്‍ഷക്കാലം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചവരും വിഷിംഗ്‌ടണ്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന പങ്കാളികളുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാം.

അമൃതാ അനൂപ്‌ (ജോയിന്റ്‌ സെക്രട്ടറി), സുനില്‍ രാജ്‌ (ജോയിന്റ്‌ ട്രഷറര്‍), ഉണ്ണികൃഷ്‌ണന്‍ ഭാസ്‌കരന്‍ (ലൈബ്രറി), ഗംഗാധരന്‍ ആല (മീഡിയ ആന്‍ഡ്‌ പബ്ലിക്കേഷന്‍), മുരളീ രാജന്‍ (ലിറററി), പാര്‍വ്വതി രത്‌നകുമാര്‍ (യൂത്ത്‌), വിജിലി ബാഹുലേയന്‍ (എഡ്യൂക്കേഷന്‍), ടി. ദിവാകരന്‍ (പബ്ലിക്‌ റിലേഷന്‍സ്‌), പി. ഇന്ദുകുമാര്‍ (സോഷ്യല്‍ സര്‍വീസസ്‌), അജൈ അയ്യപ്പന്‍ (സ്‌പോര്‍ട്‌സ്‌), പി.എന്‍. ശശി (ഓഡിറ്റര്‍) എന്നിവരാണ്‌ മറ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍.
ശ്രീനാരായണ മിഷന്‍ സെന്ററിന്‌ പുതിയ നേതൃത്വം; ഷഹി പ്രഭാകരന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക