Image

ഫെലോഷിപ്പ്‌ ഓഫ്‌ പെന്തക്കോസ്‌ത്‌ സഭ സംയുക്ത ആരാധന ഷിക്കാഗോയില്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2011
ഫെലോഷിപ്പ്‌ ഓഫ്‌ പെന്തക്കോസ്‌ത്‌ സഭ സംയുക്ത ആരാധന ഷിക്കാഗോയില്‍ നടത്തി
ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്‌ത്‌ സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ്‌ ഓഫ്‌ പെന്തക്കോസ്‌തല്‍ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച സംയുക്ത ആരാധന നടന്നു.

രാവിലെ 9-ന്‌ ഹോളിഡേ ഇന്നില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക്‌ റവ. വില്ലി ഏബ്രഹാം നേതൃത്വം നല്‍കി. റവ. പി.സി മാമ്മന്‍ സംയുക്ത സങ്കീര്‍ത്തന ധ്യാനം നടത്തി. ഐ.പി.സി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്‌ടര്‍ പാസ്റ്റര്‍ വര്‍ഗീസ്‌ മത്തായി മുഖ്യ പ്രഭാഷണം നടത്തി. റവ. ജോസഫ്‌ കെ. ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയില്‍ സിറ്റിയിലെ മറ്റ്‌ പാസ്റ്റര്‍മാര്‍ സഹശുശ്രൂഷകരായിരുന്നു. വിവിധ സഭകളിലെ സഹോദരന്മാര്‍ സംഗീത ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. ഏബനേസര്‍ പെന്തക്കോസ്‌തല്‍ ചര്‍ച്ചിന്റെ യൂത്ത്‌ ക്വയര്‍ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പിന്‌ നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയ പെന്തക്കോസ്‌തല്‍ ചര്‍ച്ചില്‍ പുതുതായി ചാര്‍ജെടുത്ത പാസ്റ്റര്‍ പി.സി. കുര്യാക്കോസിനെ സദസിന്‌ പരിചയപ്പെടുത്തി.

ഫെല്ലോഷിപ്പിന്റെ കോര്‍ഡിനേറ്ററായി റവ. കുര്യന്‍ ടി. ജോണ്‍, ജോയിന്റ്‌ കോര്‍ഡിനേറ്ററായി റവ. വില്ലി ഏബ്രഹാമും പ്രവര്‍ത്തിക്കുന്നു. എല്ലാ മാസത്തിന്റേയും മൂന്നാം ശനിയാഴ്‌ച സംഘടനയുടെ ആഭിമുഖ്യത്തില്‍ ഐക്യമാസ യോഗവും നടന്നുവരുന്നു. സജി വടക്കേക്കുറ്റ്‌ അറിയിച്ചതാണിത്‌.
ഫെലോഷിപ്പ്‌ ഓഫ്‌ പെന്തക്കോസ്‌ത്‌ സഭ സംയുക്ത ആരാധന ഷിക്കാഗോയില്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക