Image

മാര്‍ത്തോമ്മാ സഭാ മണ്ഡലത്തില്‍ അമേരിക്കന്‍ നിന്നും പ്രമുഖരുടെ സാന്നിധ്യം

പി.പി.ചെറിയാന്‍ Published on 02 September, 2011
മാര്‍ത്തോമ്മാ സഭാ മണ്ഡലത്തില്‍ അമേരിക്കന്‍ നിന്നും പ്രമുഖരുടെ സാന്നിധ്യം

ഡാളസ് : 2011 മുതല്‍ 2014 വരെയുള്ള മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലത്തിലേക്ക് അമേരിക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ , ഡോ.ജോര്‍ജ്ജ് .കെ.ജേക്കബ്, ലിറ്റ
റി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ഇന്ത്യാ പ്രസ്സ് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റും, മലയാളി സംഗമം വാരികയുടെ ചീഫ് എഡിറ്ററുമായ റെജി ജോര്‍ജ്ജ്, യു.എന്‍ സെക്രട്ടറി കൗണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ ജേക്കബ് ചാക്കോ, ഡാളസ്സില്‍ നിന്നുള്ള പത്രപ്രവര്‍ത്തകന്‍ ഷാജി രാമപുരം എന്നിവര്‍ വരുന്ന മൂന്നുവര്‍ഷത്തേക്ക് മാര്‍ത്തോമ്മാ സഭാ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമാണ്. അമേരിക്ക-യൂറോപ്പ് കാനഡ എന്നിവിടങ്ങളില്‍ നിന്നും 56 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ചു സഭാ മണ്ഡലത്തിലുള്ളത്.

 സെപ്റ്റംബര്‍ മാസം 6,7,8 തീയ്യതികളില്‍ തിരുവല്ലായില്‍ ചേരുന്ന സഭാമണ്ഡലത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിലേക്ക് യാത്രതിരിച്ചു.
മാര്‍ത്തോമ്മാ സഭാ മണ്ഡലത്തില്‍ അമേരിക്കന്‍ നിന്നും പ്രമുഖരുടെ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക