Image

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം: ചിരിയുടെ തമ്പുരാന്‍ ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍

അനില്‍ പെണ്ണുക്കര Published on 20 December, 2012
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം: ചിരിയുടെ തമ്പുരാന്‍ ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍
കൊച്ചി : ദൈവം ആരെയൊക്കെയാണ് സ്‌നേഹിക്കുന്നത്, അവരെയെല്ലാം ഞാനും സ്‌നേഹിക്കും എന്ന് നമുക്ക് പറഞ്ഞു തന്ന, ചിരിയുടേയും, ചിന്തയുടെയും തമ്പുരാന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൊക്കാനാ കൊച്ചി കണ്‍വന്‍ഷന് അനുഗ്രഹം ചൊരിയുകയും ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുകയും ചെയ്യും. ജനുവരി 5ന് കൊച്ചി സാജ് റിസോര്‍ട്ട് വേദിയിലാണ് ലോകാരാധ്യനായ വലിയ തിരുമേനിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുക.

വിശക്കുന്നവന് ഭക്ഷണം, രോഗികള്‍ക്ക് സൗഖ്യം. ഇവ രണ്ടും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളുമാണ്. മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഫൊക്കാനയുടെ വേദിയില്‍ കാരുണ്യത്തിന്റെ തമ്പുരാന്‍ കൂടി എത്തുന്നതോടെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആത്മീയ സാന്നിദ്ധ്യം കൂടിയുണ്ടാവുകയാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മപിള്ള പറഞ്ഞു. ദൈവം പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ജീവിതം തനിക്കും ലോകത്തിനും നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യം ഫൊക്കാനയ്ക്ക് കരുത്തുപകരുമെന്ന് മറിയാമ്മ പിള്ള കൂട്ടച്ചേര്‍ത്തു.

 കണ്‍വന്‍ഷനില്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ മാര്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ സാന്നിദ്ധ്യമായിരിക്കും. നൂറിലധികം ഫൊക്കാനാ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുക്കും.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം: ചിരിയുടെ തമ്പുരാന്‍ ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍
അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം: ചിരിയുടെ തമ്പുരാന്‍ ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍
ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മപിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക