Image

ഏകദിന സെമിനാറും ധ്യാനവും സമാപിച്ചു

ബിനോയ് സെബാസ്റ്റിയന്‍ Published on 02 September, 2011
ഏകദിന സെമിനാറും ധ്യാനവും സമാപിച്ചു
ഹൂസ്റ്റണ്‍ ‍: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം സതേണ്‍ റീജന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന സെമിനാറും ധ്യാനവും ഡാലസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടന്നു.

ഹൂസ്റ്റണ്‍ , ഒക്‌ലഹോമ, ഡാലസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ സുവിശേഷ പ്രാസംഗികരായ ഫാ. സാജു ജോര്‍ജ്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. സജി കുര്യാക്കോസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

യോശുവ 3: 5 ആയ "നിങ്ങളെ തന്നെ ശുദ്ധീകരിപ്പി
ന്‍ ‍, യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും"എന്നതായിരുന്നു ചിന്താവിഷയം. സെന്റ് ഇഗ്‌നേഷ്യസ് പള്ളിയുടെയും സെന്റ് മേരീസ് പള്ളിയുടെയും ഗായകസംഘങ്ങള്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു.

ഫാ. മാത്യു കാവുങ്കല്‍ , കോ - ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് കറുത്തേടത്ത്, മേഴ്‌സി അലക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത്. ഫാ. പോള്‍ തോട്ടയ്ക്കാട്ട്, ലൂസി പൈലി, ബേബി പുരവത്ത് (സോണല്‍ കോ - ഓര്‍ഡിനേറ്റര്‍മാര്‍ )എന്നിവര്‍ ചര്‍ച്ച നയിച്ചു. മേഴ്‌സി അലക്‌സ് സ്വാഗതവും പള്ളി സെക്രട്ടറി അച്ചു ഫിലിപ്പോസ് നന്ദിയും പറഞ്ഞു.

സെമിനാറിനോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളി ഒന്നാം സ്ഥാനവും ഡാലസ് സെന്റ് ഇഗ്നേഷ്യസ് പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഏകദിന സെമിനാറും ധ്യാനവും സമാപിച്ചു
ഏകദിന സെമിനാറും ധ്യാനവും സമാപിച്ചു
ഏകദിന സെമിനാറും ധ്യാനവും സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക