Image

അമേരിക്കയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്

Published on 02 September, 2011
അമേരിക്കയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്
കോഴിക്കോട് : അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സിപിഎമ്മിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന്  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ‍. അമേരിക്ക, അമേരിക്കന്‍ സാമ്രാജ്യത്വം എന്ന് വേര്‍തിരിച്ച് പാര്‍ട്ടി കണ്ടിട്ടില്ല. അമേരിക്ക സാമ്രാജ്യത്വ ശക്തി തന്നെയാണ്. ജനങ്ങളുടെ മുന്നില്‍ അവരുടെ നയം ഒറ്റപ്പെട്ടിരിക്കുകയാണ്. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയെ 117 തവണ വധിക്കാന്‍ ശ്രമിച്ചവരാണ് അമേരിക്കക്കാരെന്നും വി.എസ് പറഞ്ഞു.

അമേരിക്കയോടല്ല അവരുടെ സാമ്രാജ്യത്വ നിലപാടിനോടാ
ണ്  പാര്‍ട്ടിക്ക് എതിര്‍പ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വി.എസിന്റെ ഇന്നത്തെ പ്രസ്താവന.

കൈരളി മുന്‍ എം.ഡി ജോണ്‍ ബ്രിട്ടാസിനെതിരേ വി.എസ് രുക്ഷമായാണ് പ്രതികരിച്ചത്. ബ്രിട്ടാസ് ഏത് തരക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. വൃക്ക തട്ടിപ്പുകാരനെ പാര്‍ട്ടി ചാനലില്‍ കൊണ്ടു വന്ന് അഭിമുഖം നടത്തി വെള്ളപൂശാന്‍ ശ്രമിച്ച ആളാണ് ബ്രിട്ടാസ്. വാര്‍ത്ത ചോര്‍ത്തിയ കേസില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രതിയാക്കിയ റൂപര്‍ട്ട് മര്‍ഡോക്കിന്റെ താവളത്തിലാണ് ബ്രിട്ടാസ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നു വി.എസ് പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ എം.കെ.മുനീര്‍ നടത്തിയ ആരോപണം സത്യമാണ്. മുന്‍പും കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫ് ബന്ധം പുറത്തുവന്നിട്ടുണ്‌ടെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക