Image

പണ്ഡിറ്റ്‌ രവിശങ്കര്‍: എന്റെ ഓര്‍മ്മയും ഓര്‍മ്മപ്പിശകും

(പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.; Ph. D.) Published on 21 December, 2012
പണ്ഡിറ്റ്‌ രവിശങ്കര്‍: എന്റെ ഓര്‍മ്മയും ഓര്‍മ്മപ്പിശകും
വിരല്‍ ഞൊടിച്ച്‌ തന്ത്രികളുടെ കമ്പനം ശബ്‌ദമാക്കുന്ന സംഗീതോപകരണങ്ങളില്‍ വെച്ച്‌ ഏറ്റവും മധുരനാദം പുറപ്പെടുവിക്കുന്നത്‌ സിത്താറാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. രവിശങ്കറിന്റെ മാന്ത്രിക അംഗുലീസ്‌പര്‍ശമേറ്റാലോ ആ ആന്ദോളനങ്ങള്‍ കര്‍ണ്ണാമൃതവും.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അലകള്‍ പാശ്ചാത്യദേശത്ത്‌ ആധുനിക കാലത്ത്‌ അനുരണനം ചെയ്‌തത്‌ രവിശങ്കറിന്റെ സിത്താറിലൂടെയെന്ന്‌ സുവിദിതം. പത്തോളം സമ്പൂര്‍ണ്ണരാഗങ്ങളും അവയുടെ അനവധി ജന്യങ്ങളും ബഹിര്‍ഗമിപ്പിക്കുന്ന ഉത്തരേന്ത്യന്‍ രാഗസുധാരസം നിര്‍ല്ലോഭം കോരിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യസംഗീതജ്ഞരും അനുകര്‍ത്താക്കളായപ്പോള്‍ സങ്കരസംഗീതത്തിനു പുതുമാനം വന്നു. ശിഷ്യഗണം പെരുകി. സിത്താര്‍നിനദം സര്‍വ്വം വ്യാപിച്ചു.
പണ്ഡിറ്റ്‌ രവിശങ്കര്‍: എന്റെ ഓര്‍മ്മയും ഓര്‍മ്മപ്പിശകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക