Image

തോമസ് പി. ജേക്കബ്ബ്-ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 September, 2011
തോമസ് പി. ജേക്കബ്ബ്-ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം

ഡിട്രോയിറ്റ് : ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബീയുടെ പ്രാഥമിക മത്സരത്തില്‍ തോമസ് പി. ജേക്കബ്ബ് ഒന്നാം സ്ഥാനവും റിയാന ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡിട്രോയിറ്റിലെ കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ആഗസ്റ്റ് 27, 2011 ശനിയാഴ്ച രാവിലെ 9:30ന് കേരള ക്ലബ്ബ് ഓഫീസില്‍ (2850 പാരന്റ് അവന്യൂ, വാറന്‍, മിഷിഗന്‍ 48092) വച്ചായിരുന്നു മത്സരം.ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കു പുറമെ, യഥാക്രമം മൂന്നു മുതല്‍ ആറുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജോര്‍ജ്ജ് പോള്‍, ആന്‍ ഷാജി, റീന മാത്യൂ ജിബിന്‍ സാബു എന്നിവര്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായി. ഡിട്രോയിറ്റില്‍ നിന്ന് 6 കുട്ടികളായിരിക്കും ന്യൂയോര്‍ക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മാറ്റുരക്കുക എന്ന് സ്‌പെല്ലിംഗ് ബീ ഏരിയാ ഡയറക്ടര്‍ ഡോ. മാത്യൂ വര്‍ഗീസ് പറഞ്ഞു. 2011 ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

പ്രാഥമിക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ തോമസ് പി. ജേക്കബ്ബിന് 150 ഡോളറും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റിയാന ജോണിന് 100 ഡോളറും സമ്മാനമായി നല്കുമെന്ന് ഡോ. മാത്യൂ വര്‍ഗീസ് അറിയിച്ചു. സെപ്തംബര്‍ 24ന് കേരള ക്ലബ്ബിന്റെ ഓണാഘോഷച്ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കുന്നതായിരിക്കും. കോശി ജോര്‍ജ്ജ് (റീമാക്‌സ് റിയല്‍റ്റി) ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. മാത്യൂ വര്‍ഗീസ് (ഏരിയ ഡയറക്ടര്‍) 734 634 6616, ഇ-മെയില്‍mvrajan53@hotmail.com, ബൈജു പണിക്കര്‍ (പ്രസിഡന്റ്, കേരള ക്ലബ്ബ്) 313 920 6753, ബാബു കുര്യന്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍, കേരള ക്ലബ്ബ്) 586 557 5374.
തോമസ് പി. ജേക്കബ്ബ്-ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം
തോമസ് പി. ജേക്കബ്ബ്-ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം
റിയാന ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക