Image

അണ്ണാ ഹസാരെ വ്യാജ ഗാന്ധിയനെന്ന്‌ ബി.ആര്‍.ടി ഭാസ്‌കര്‍

Published on 02 September, 2011
അണ്ണാ ഹസാരെ വ്യാജ ഗാന്ധിയനെന്ന്‌ ബി.ആര്‍.ടി ഭാസ്‌കര്‍
കോഴിക്കോട്‌: അഴിമതിക്കെതിരേ സമരം ചെയ്യുന്ന അണ്ണാ ഹസാരെ വ്യാജ ഗാന്ധിയനെന്ന്‌ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.ടി ഭാസ്‌കര്‍ പ്രസ്‌താവിച്ചു. തിഹാര്‍ ജയിലില്‍നിന്ന്‌ ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം രാംലീല മൈതാനിയിലെത്തിസമരം ചെയ്‌ത ഹസാരെ വ്യവസ്ഥ ലംഘിച്ചുവെന്ന്‌ ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. മഹാത്മാഗാന്ധി അങ്ങനെ ചെയ്യില്ലായിരുന്നു. അതാണ്‌ ഹസാരെ വ്യാജ ഗാന്ധിയെന്ന്‌ ഞാന്‍ പറയുന്നത്‌. ഹസാരെ പറയുംപോലെയുള്ള ലോക്‌പാല്‍ ബില്‍ വേണമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്‌ നടന്ന `പൊതുസമൂഹം ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനക്കും അതീതമോ' എന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബി.ആര്‍.ടി.

പൊതുസമൂഹം എന്ന പ്രയോഗം അടുത്തകാലത്താണ്‌ മാധ്യമങ്ങളില്‍ പ്രയോഗിക്കപ്പെട്ടുകണ്ടതെന്ന്‌ പ്രശസ്‌ത നിരൂപകന്‍ ഡോ. എം.ജി.എസ്‌ നാരായണന്‍ പറഞ്ഞു. പണ്ട്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ദേശീയ പ്രസ്ഥാനം ഉണ്ടായപ്പോഴാണ്‌ പൊതുസമൂഹത്തെ ഇന്ത്യ ആദ്യമായി അറിഞ്ഞത്‌.
ഇന്ത്യയില്‍ വല്ല വില്ലേജ്‌ ഓഫിസറോ ക്‌ളര്‍ക്കോ അല്ലാതെ അഴിമതിക്കേസില്‍ പ്രധാനമന്ത്രിയോ പ്രധാന ന്യായാധിപനോ പിടിക്കപ്പെട്ടിട്ടില്ല. അപ്പോഴാണ്‌ അധികാരസ്ഥാനങ്ങളില്‍ എത്താന്‍ തെല്ലും താല്‍പര്യമില്ലാത്ത ഹസാരെ കടന്നുവരുന്നത്‌. അഴിമതിയെന്ന കുതിരയെ പിടിച്ചുകെട്ടാന്‍ ആള്‍ വരുമെന്ന്‌ ഓരോ പൗരനും ചിന്തിക്കുന്ന കാലത്താണ്‌ ഹസാരെയുടെ വരവ്‌ എന്നതിനാല്‍ അദ്ദേഹത്തിന്‌ പിന്തുണ ലഭിക്കുന്നുഎം.ജി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക