Image

ഹസ്സാരെ അനുയായി കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌

Published on 02 September, 2011
ഹസ്സാരെ അനുയായി കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌
ഡല്‍ഹി: ലോക്‌പാല്‍ ബില്ലിനെതിരേ നിരാഹാരസമരം നടത്തിയ അണ്ണാ ഹസാരെയുടെ അനുയായി കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌. ഒന്‍പത്‌ ലക്ഷത്തിലധികം രൂപ പിഴയടയ്‌ക്കാനാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായ കേജ്‌രിവാള്‍ 2006 ഫെബ്രുവരിയില്‍ സര്‍വ്വീസില്‍ നിന്ന്‌ രാജിവച്ചിരുന്നു. എന്നാല്‍ രാജിസംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന്‌ ലഭിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌ നല്‍കിയത്‌. ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ച സമയത്ത്‌ നല്‍കിയിരുന്ന ബോണ്ട്‌ വ്യവസ്ഥകള്‍ ലംഘിച്ചതായും നോട്ടീസില്‍ പറയുന്നു.

ഹസാരെ സമരം ആരംഭിക്കുന്നതിന്‌ ഒരാഴ്‌ച മുന്‍പാണ്‌ കെജ്രിവാളിന്‌ നോട്ടീസ്‌ ലഭിച്ചത്‌. ഇതിനിടെ താന്‍ ബോണ്ട്‌ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന്‌ കേജ്‌രിവാള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക