Image

യോര്‍ക്ക്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം 11ന്‌

Published on 02 September, 2011
യോര്‍ക്ക്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം 11ന്‌
യോര്‍ക്ക്‌: യോര്‍ക്ക്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം 11ന്‌ നടക്കും. രാവിലെ 10.30ന്‌ ക്ലിഫ്‌ടണ്‍ സെന്റ്‌ ജോസഫ്‌ പാരിഷ്‌ ഹാളില്‍ പരിപാടികള്‍ക്ക്‌ തുടക്കമാകും. ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ ഓണസദ്യയും കായിക മല്‍സരങ്ങളും ഉണ്ടായിരിക്കും.

പുരുഷന്മാരുടെയും സ്‌ത്രീകളുടെയും വടംവലി മല്‍സരം പരിപാടിക്ക്‌ മാറ്റുകൂട്ടും. ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ ഓഗസ്‌റ്റ്‌ 14ന്‌ നടന്ന സ്‌പോര്‍ട്‌സ്‌ ഡേയിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും. എല്ലാ മലയാളികളെയും പരിപാടിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌: 07983883624, മോഡി: 07504512553, റോയി: 07886947216.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക