Image

വിയന്നയില്‍ 24 ബാങ്ക്‌ കവര്‍ച്ചകള്‍: ആസൂത്രകര്‍ പിടിയില്‍

ജോജോ പാറയ്‌ക്കല്‍ Published on 02 September, 2011
വിയന്നയില്‍ 24 ബാങ്ക്‌ കവര്‍ച്ചകള്‍: ആസൂത്രകര്‍ പിടിയില്‍
വിയന്ന: 2004 മുതല്‍ 2011 വരെ വിയന്നയില്‍ നടന്ന 24 ബാങ്ക്‌ കവര്‍ച്ചകളുടെ വിവരങ്ങള്‍ ഓസ്‌ട്രിയന്‍ ആഭ്യന്തര മന്ത്രി ജോഹാന മിക്കല്‍ ലൈറ്റ്‌നര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. `മണിമേക്കര്‍ എന്ന്‌ പേരിട്ട ഈ കവര്‍ച്ചാസംഘത്തിന്റെ മുഖ്യസൂത്രധാരകര്‍ തടവിലായതായും മന്ത്രി അറിയിച്ചു.

2009 ജൂണില്‍ ഒരു കവര്‍ച്ചാശ്രമത്തിനിടെ വള്‍നെറ്റ്‌ (34) എന്ന ഒരു സംഘത്തലവന്‍ പിടിയിലായതോടെയാണ്‌ ഈ കവര്‍ച്ചാസീരീസിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്‌. കവര്‍ച്ചകളുമായി മുന്നേറിയ നൂറി (33) അടുത്തയിട ജര്‍മനിയില്‍ കുടുങ്ങി. കവര്‍ച്ചകള്‍ തടയാനെത്തിയ പൊലീസിനെയടക്കം ആധുനിക വെടിക്കോപ്പുകള്‍ കൊണ്ടാണ്‌ സംഘം നേരിട്ടിരുന്നത്‌.

കവര്‍ച്ചപ്പണം മുഴുവന്‍ മദ്യം, മയക്കുമരുന്നുകള്‍, സെക്‌സ്‌ എന്നീ ആവശ്യങ്ങള്‍ക്കായി സംഘാംഗങ്ങള്‍ ചെലവഴിച്ചതായി ക്രിമിനല്‍ പൊലീസ്‌ തലവന്‍ റോബര്‍ട്ട്‌ ക്ലൂഗ്‌ അറിയിച്ചു. `എര്‍സ്‌റ്റെ ബാങ്ക്‌ സ്‌ഥാപനങ്ങളിലാണ്‌ കൂടുതല്‍ കവര്‍ച്ചകള്‍ നടന്നത്‌.
വിയന്നയില്‍ 24 ബാങ്ക്‌ കവര്‍ച്ചകള്‍: ആസൂത്രകര്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക