Image

കിഡ്‌നിയുടെ ആരോഗ്യത്തിന്‌

Published on 25 December, 2012
കിഡ്‌നിയുടെ ആരോഗ്യത്തിന്‌
ഇന്നത്തെ യാന്ത്രിക ചുറ്റുപാടില്‍ കിഡ്‌നി രോഗങ്ങള്‍ സര്‍വസാധാരണമാണ്‌. കിഡ്‌നിയുടെ ആരോഗ്യത്തിന്‌ പ്രകൃതിദത്തമായ ചില കാര്യങ്ങള്‍ ചുവടെ....

കിഡ്‌നിയുടെ ആരോഗ്യത്തിന്‌ പറ്റിയ ഭക്ഷണമാണ്‌ ഇഞ്ചി. ഇത്‌ പാകം ചെയ്‌താലും പച്ചയ്‌ക്കു കഴിച്ചാലും നല്ലതു തന്നെ. പ്രമേഹരോഗികള്‍ക്ക്‌ കഴിയ്‌ക്കാവുന്ന നല്ലൊരു ഭക്ഷണവസ്‌തുവാണ്‌ ഇത്‌. മഞ്ഞളും ഔഷധഗുണമുള്ളതു കൊണ്ടു തന്നെ കിഡ്‌നി ശുചീകരിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യപദാര്‍ത്ഥമാണ്‌. ഇത്‌ ഭക്ഷണത്തില്‍ ചേര്‍ത്ത്‌ കഴിയ്‌ക്കുക.

കാബേജ്‌, കോളിഫല്‍വര്‍ എന്നിവ കിഡ്‌നിയുടെ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. കാബേജില്‍ വൈറ്റമിന്‍ കെയും കോളിഫല്‍വറില്‍ വൈറ്റമിന്‍ സിയും ഉണ്ട്‌. മല്ലിയിലയും കിഡ്‌നി ശുചീകരിക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്‌. ഇതിന്റെ ഔഷധഗുണം കിഡ്‌നിയിലെ വിഷാംശം കളയാന്‍ സഹായിക്കും. കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള പല മരുന്നുകളിലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌.

സ്‌ട്രോബെറി, ക്രാന്‍ബെറി, റാസ്‌ബെറി എന്നിവ കിഡ്‌നിയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ഭക്ഷണങ്ങളാണ്‌. ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ്‌ ഈ കര്‍മത്തിന്‌ സഹായിക്കുന്നത്‌.
കിഡ്‌നിയുടെ ആരോഗ്യത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക