Image

നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഞങ്ങളുടെ മുഖമുദ്ര - ഫോമ വിമന്‍സ്‌ ഫോറം

റീനി മമ്പലം/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 December, 2012
നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഞങ്ങളുടെ മുഖമുദ്ര - ഫോമ വിമന്‍സ്‌ ഫോറം
ന്യൂയോര്‍ക്ക്‌: സ്‌ത്രീ ശാക്തീകരണം ആപ്‌തവാക്യമാക്കി പല സ്‌ത്രീ സംഘടനകളും മുന്നോട്ടു പോകുന്ന സമയത്താണ്‌ ഫോമയുടെ വിമന്‍സ്‌ ഫോറം രൂപം രൂപം കൊണ്ടത്‌. ലാസ്‌ വേഗാസില്‍ നടന്ന ഫോമയുടെ ആദ്യ ദേശീയ സമ്മേളനത്തിലും പിന്നീട്‌ ക്രൂസ്‌ ഷിപ്പില്‍ നടന്ന ദേശീയ സമ്മേളനത്തിലും വിമന്‍സ്‌ ഫോറത്തിന്റെ മീറ്റിംഗുകള്‍ വളരെ വിജയകരമായി നടന്നു. ഇപ്പോള്‍ മുംബൈയില്‍ താമസമാക്കിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള പ്രശസ്‌ത എഴുത്തുകാരി മാനസിയുടെ അദ്ധ്യക്ഷതയില്‍ 2012 ജൂണില്‍ ന്യൂയോര്‍ക്കില്‍ കൂടിയ ഫോമ/ജനനി സാഹിത്യ സെമിനാറില്‍ സ്‌ത്രീ ചാലികശക്തിയാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ ആ സമയത്തെ ഭാരവാഹികളായ ഗ്രേസി ജയിംസ്‌, ലോണാ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഫോമ വിമന്‍സ്‌ ഗ്രൂപ്പിന്റെ ഉദ്‌ഘാടനം ഔദ്യോഗികമായി നടന്നു.

ക്രൂസ്‌ ഷിപ്പില്‍ ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി ഡോ. എം.വി. പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന വിമന്‍സ്‌ ഫോറം മീറ്റിംഗില്‍ `ഏജിംഗ്‌ ഗ്രേസ്‌ഫുള്ളി' ആയിരുന്നു മുഖ്യ ചര്‍ച്ച. അന്ന്‌ അവതരിപ്പിച്ച വിഷയത്തിലുള്ള താത്‌പര്യം കൊണ്ടായിരിക്കണം ധാരാളം പുരുഷന്മാരും പങ്കെടുത്ത്‌ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. വിമന്‍സ്‌ ഫോറം സ്‌ത്രീകളുടേതു മാത്രമായി ഒതുക്കി നിര്‍ത്തേണ്ടതില്ല എന്നതിനു തെളിവായിരുന്നു അത്‌.

ഈ വര്‍ഷം ചിക്കാഗോയില്‍ നടത്തിയ കുടുംബ സംഗമത്തില്‍ സ്ഥലത്തെ രണ്ടു പ്രമുഖ വ്യക്തികളായ സൂസന്‍ റീഗനും (സോഷ്യല്‍ വര്‍ക്കര്‍, വി.എ. ഹോസ്‌പിറ്റല്‍), സാമ്പി കോലത്തും (സ്റ്റേറ്റ്‌ സോഷ്യല്‍ വര്‍ക്കര്‍) പങ്കെടുത്തു. അവര്‍ പകര്‍ന്നു തന്ന അറിവുകള്‍ സാമൂഹികതലത്തില്‍ വളരെ ഉപകരപ്രദമായിരുന്നു. ചിക്കാഗോയിലെ അടുത്ത കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നകൊണ്ടിരിക്കുന്നു.

2012-14 ലെ ഫോമ വിമന്‍സ്‌ ഫോറത്തിന്റെ മുഖ്യ ലക്ഷ്യം "Empowering the Women' ആണ്‌. ഫോമ ഹെല്‍പ്പ്‌ ലൈന്‍ കൂടുതല്‍ സുഗമവും പ്രബലവുമാക്കണമെന്നത്‌ ഫോമ വിമന്‍സ്‌ ഗ്രൂപ്പിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്‌. കുസുമം ടൈറ്റസ്‌ (ചെയര്‍ പെഴ്‌സണ്‍), ഗ്രേസി ജെയിംസ്‌, ലോണ ഏബ്രഹാം, സാറാ ഗബ്രിയേല്‍, ഫിലോമിന ഫിലിപ്പ്‌, (വൈസ്‌ ചെയര്‍ പെഴ്‌സണ്‍സ്‌), റീനി മമ്പലം (സെക്രട്ടറി), ലാലി കളപ്പുരയ്‌ക്കല്‍ (ട്രഷറര്‍), ബീന വള്ളിക്കളം (ജോയിന്റ്‌ ട്രഷറര്‍), ജയശ്രീ നാരായണന്‍ (ജോയിന്റ്‌ സെക്രട്ടറി), ഡോ. സാറാ ഈശോ (ചെയര്‍ പെഴ്‌സണ്‍, പബ്ലിക്‌ റിലേഷന്‍സ്‌) എന്നിവരെ ഉള്‍ക്കൊള്ളിച്ച്‌ ഈ വര്‍ഷത്തെ വിമന്‍സ്‌ ഫോറം കമ്മിറ്റിക്ക്‌ രൂപം കൊടുത്തു.

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപാടവങ്ങള്‍ കൊണ്ട്‌ അമേരിക്കയില്‍ ഇതിനോടകം പ്രശസ്‌തി നേടിയിട്ടുള്ള ഫോമ ഭാരവാഹികളുടേയും, അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും സഹകരണവും പിന്തുണയും ഈ കമ്മിറ്റിക്ക്‌ ഊര്‍ജ്ജം പകരുമെന്നതിന്‌ സംശയമില്ല.
നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഞങ്ങളുടെ മുഖമുദ്ര - ഫോമ വിമന്‍സ്‌ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക