Image

വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍ ഭാവനാസൃഷ്‌ടി: മുനീര്‍

Published on 02 September, 2011
വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍ ഭാവനാസൃഷ്‌ടി: മുനീര്‍
തിരുവനന്തപുരം: വിക്കിലീക്‌സ്‌ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ അവരുടെ ഭാവനാസൃഷ്‌ടി മാത്രമാണെന്ന്‌ മന്ത്രി എം.കെ. മുനീര്‍ വ്യക്തമാക്കി. തങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ അന്യരോട്‌ പറയേണ്ട ആവശ്യമില്ലെന്നും മുനീര്‍ തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തീവ്രവാദ പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നകാര്യത്തില്‍ തന്നെക്കാള്‍ ഒരുപടി മുന്നിലാണ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. ലേഖനങ്ങളും പ്രസ്‌താവനകളുംമൂലം തന്റെ പേര്‌ ആദ്യം പറയുന്നുവെന്നേയുള്ളൂ- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൗരന്‍ എന്ന നിലയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ കാണരുതെന്ന്‌ നിയമമില്ല. അവരോട്‌ സംസാരിച്ചതിന്റെ പേരില്‍ താന്‍ അമേരിക്കന്‍ പക്ഷക്കാരനാണെങ്കില്‍ അങ്ങനെയല്ലാത്തവര്‍ ആരുമുണ്ടാകില്ല. ആരുടെ മുന്നിലും പറയാവുന്ന കാര്യങ്ങളേ താന്‍ അവരോട്‌ പറഞ്ഞിട്ടുള്ളൂ. പാര്‍ട്ടിയാണ്‌ സുപ്രധാനം. അമേരിക്ക സാമ്രാജ്യത്വ ശക്തിയാണ്‌. നയതന്ത്രത്തിന്റെ ഭാഗമായി ആളുകള്‍ കാണാന്‍ വരുമ്പോള്‍ ഇന്ത്യന്‍ ബന്ധത്തെ ബാധിക്കാത്ത കാര്യങ്ങളാണ്‌ പറഞ്ഞത്‌. ആരോട്‌ പറഞ്ഞതും ലോകത്തിന്‌ മുന്നില്‍ പറയാവുന്ന കാര്യങ്ങള്‍തന്നെയാണ്‌. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക