Image

താമ്പായില്‍ `മാവേലി എഫ്‌.എം 2011' ഇന്ന്‌ (ശനി) വൈകുന്നേരം 6.30-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2011
താമ്പായില്‍ `മാവേലി എഫ്‌.എം 2011' ഇന്ന്‌ (ശനി) വൈകുന്നേരം 6.30-ന്‌
താമ്പാ: സൂപ്പര്‍ താരങ്ങളായ റഹ്‌മാന്റേയും വിനീത്‌ ശ്രീനിവാസന്റേയും നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന `മാവേലി എഫ്‌.എം 2011' മെഗാഷോ സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ അരങ്ങേറും. തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരായ ജ്യോതിര്‍മയി, രമ്യാനമ്പീശന്‍, ധന്യാ മേരി വര്‍ഗീസ്‌, ഷാന്‍, പ്രദീപ്‌, സയനോര തുടങ്ങി ഇരുപതോളം ആര്‍ട്ടിസ്റ്റുകളാണ്‌ സ്റ്റേജില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി നിറക്കാഴ്‌ച ഒരുക്കുന്നത്‌.

ബ്രാന്‍ഡനിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ വൈകുന്നേരം 6.30-നാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌. താമ്പാ മലയാളികളുടെ വോളിബോള്‍ ടീമായ താമ്പാ ടൈഗേഴ്‌സിന്റെ ധനശേഖരണാര്‍ത്ഥമാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123).
താമ്പായില്‍ `മാവേലി എഫ്‌.എം 2011' ഇന്ന്‌ (ശനി) വൈകുന്നേരം 6.30-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക