Image

സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഏകദിന കണ്‍വന്‍ഷനും ധ്യാനവും ന്യൂജേഴ്‌സിയില്‍ 5ന്

Published on 03 September, 2011
സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഏകദിന കണ്‍വന്‍ഷനും ധ്യാനവും ന്യൂജേഴ്‌സിയില്‍ 5ന്

ന്യൂജേഴ്‌സി : മലങ്കര ആര്‍ച്ച് ഡയാസിസിലെ ഭക്തസംഘടനയായ സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എട്ടുനോമ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രഥമ ഏകദിന കണ്‍വന്‍ഷനും റിട്രീറ്റും സെപ്റ്റംബര്‍
5-ാം തീയതി തിങ്കളാഴ്ച (ലേബര്‍ഡേ ദിനം) ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

രാവിലെ 8.45ന് പ്രഭാതപ്രാര്‍തഥനയും തുടര്‍ന്ന് 9.30ന് വെരി.ഡോ.എ.പി.ജോര്‍ജ്ജിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 11 മണി മുതല്‍ ന്യൂയോര്‍ക്കിലെ നോബിള്‍ വോയിസ് അവതരിപ്പിക്കുന്ന ഗാനശുശ്രൂഷ നോബിള്‍ പോള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. തുടര്‍ന്ന റവ.ഡീക്കന്‍ ബെന്നി ജോണ്‍ , റവ.ഫാ.എ.പി.ജോര്‍ജ്, റവ.ഡീക്കന്‍ . ഷെറിന്‍ മത്തായി എന്നിവര്‍ വചന ശുശ്രൂഷയ്ക്കും, ധ്യാനത്തിനും നേതൃത്വം നല്‍കും. 1 മണിക്ക് ഉച്ച നമസ്‌ക്കാരവും തുടര്‍ന്ന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടും എട്ടുനോമ്പിനോടും അനുബന്ധിച്ച് നടത്തപ്പെടുന്ന അനുഗ്രഹീത കണ്‍വന്‍ഷനില്‍ ഏവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. റവ.ഫാദര്‍ വര്‍ഗീസ് മറുന്നിനാന്‍ (വൈസ് പ്രസിഡന്റ്) , കുര്യന്‍ ജോര്‍ജ് സി.പി.എ (ജനറല്‍ സെക്രട്ടറി), രാജു ഏബ്രഹാം(റീജിണല്‍ കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിലാസം
സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
173 North Washington AVE
Bergen field
NJ-07621

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു എബ്രഹാം - (973) 449-9676
വിവേക് അലക്‌സ്- (551) 497-1345
സാജന്‍ സാമുവേല്‍ - (201) 417-7885
എബി.പൗലൂസ് - (201) 838-1548
ജോയി വര്‍ഗീസ് - (201)724-2287
റജി.പോ
ള്‍ ‍- (201) 790-3075
ഇ.വി.പൗലൂസ് - (610)803-1800
ജോര്‍ജ് മാര്‍ക്കോസ് - (215) 284-2816
സാജു തോമസ് - (917) 346-2816
സാജു തോമസ് - (917)346-6731

ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച് ഡയാസിസ് പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ) അറിയിച്ചതാണിത്.
സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഏകദിന കണ്‍വന്‍ഷനും ധ്യാനവും ന്യൂജേഴ്‌സിയില്‍ 5ന്സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഏകദിന കണ്‍വന്‍ഷനും ധ്യാനവും ന്യൂജേഴ്‌സിയില്‍ 5ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക