Image

യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published on 03 September, 2011
യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വാഷിംഗ്ടണ്‍ : 9/11 ഭീകരാക്രമണത്തിന്റെ വാര്‍ഷികം മുന്‍നിര്‍ത്തി ലോകത്തെ അമേരിക്കന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

അല്‍-ക്വയ്ദ പോലുള്ള സംഘടനകള്‍ രാജ്യത്തിനെതിരേയും രാജ്യത്തിന്റെ താല്‍പര്യത്തിനെതിരേയും ആക്രമണം നടത്താന്‍ കാത്തിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ളവരും വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക