Image

റയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു: ആര്യാടന്‍

Published on 03 September, 2011
റയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു:  ആര്യാടന്‍
തിരുവനന്തപുരം: റയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പനമ്പിള്ളി ഗോവിന്ദ മേനോനും ഒ.രാജഗോപാലും മന്ത്രിമാരായിരുന്നപ്പോള്‍ മാത്രമാണ് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായതെന്ന് ആര്യാടന്‍ പറഞ്ഞു.

റെയില്‍വേ വികസനത്തില്‍ നമ്മുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന കാര്യം ശരിയാണ്. ആവശ്യത്തിന് ഭൂമി ലഭ്യമാകാത്തതാണ് റെയില്‍വേ വികസനത്തിന് പ്രധാനമായും തടസമാകുന്നത്. അനാവശ്യമായ സമരങ്ങളും വികസനത്തിന് തടസമാകുന്നുണ്ട്-ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക