Image

വി.എസ്സിന്റെ നീക്കങ്ങള്‍ പാര്‍ട്ടി സമ്മേളനം ലക്ഷ്യമാക്കി: കുഞ്ഞാലിക്കുട്ടി

Published on 03 September, 2011
വി.എസ്സിന്റെ നീക്കങ്ങള്‍ പാര്‍ട്ടി സമ്മേളനം ലക്ഷ്യമാക്കി:  കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ നീക്കങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യമാക്കിയാണെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. സമ്മേളനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വി.എസ് തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്. തനിക്കും മകന്‍ അരുണ്‍കുമാറിനും എതിരെ ആരോപണങ്ങള്‍ ഉയരുന്നതിന്റെ സമ്മര്‍ദത്തിലാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പലതും ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐസ്‌ക്രീം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്സിന്റെ ഹര്‍ജിയ്ക്ക് യാതൊരു ഗൗരവവും താന്‍ നല്‍കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക