Image

ജസ്റ്റിസ് സൗമിത്ര സെന്‍ രാഷ്ട്രപതിക്ക് രാജി കൈമാറി

Published on 03 September, 2011
ജസ്റ്റിസ് സൗമിത്ര സെന്‍ രാഷ്ട്രപതിക്ക് രാജി കൈമാറി
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സൗമിത്ര സെന്‍ സ്വന്തം കൈപ്പടയിലെഴുതിയ രാജി രാഷ്ട്രപതിക്ക് കൈമാറി. തിങ്കളാഴ്ച ചേരാനിരിക്കുന്ന ലോക്‌സഭയില്‍  ഇംപീച്ച്‌മെന്റ് തുടരുമോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നതിനിടെയാണ് സെന്നിന്റെ  രാജി.

പ്രസിഡന്റിന്റെ  സൂക്ഷ്മ പരിശോധനക്ക് ശേഷം കത്ത് തുടര്‍ നടപടികള്‍ക്കായി നിയമവകുപ്പിന് കൈമാറുമെന്ന് രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം സെന്‍ ഫാക്‌സ് ചെയ്ത രാജിക്കത്ത്  സ്വികാര്യ യോഗ്യമല്ലെന്ന് പറഞ്ഞ് പ്രസിഡന്റ് ഓഫീസ് തിരിച്ചയക്കുകയായിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയതാവണം  രാജിയെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

രാജി ക്കത്ത് സമര്‍പ്പിച്ചെങ്കിലും ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. നേരത്തെ തീരുമാനിച്ചതിനാല്‍ നടപടി  നിര്‍ത്തിവെക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക