Image

ബാങ്ക് ഓഫ് അമേരിക്ക 30,000 പേരെ പിരിച്ചുവിടുന്നു

Published on 03 September, 2011
ബാങ്ക് ഓഫ് അമേരിക്ക 30,000 പേരെ പിരിച്ചുവിടുന്നു
ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരെ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 30,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2007-2009 മുതല്‍ കനത്ത നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 2008ല്‍ മെറില്‍ ലിഞ്ചിനെ ഏറ്റെടുത്തിരുന്നു. ആഗോള മാന്ദ്യത്തെ തുടര്‍ന്ന് പാപ്പരായ ധനകാര്യ സ്ഥാപനമാണ് മെറില്‍ ലിഞ്ച്. 2007ല്‍ കണ്‍ട്രിവൈഡ് ഫിനാന്‍ഷ്യല്‍ എന്ന സ്ഥാപനത്തെയും ഏറ്റെടുത്തിരുന്നു. ഇവയുടെ ഏതാനും കേസുകള്‍ ഒത്തുതീര്‍ക്കാനായി വന്‍തുക ചെലവഴിക്കേണ്ടിവന്നതും ബാങ്കിന് ബാധ്യതയുണ്ടാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക