Image

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍ ‍: ഫൊക്കനയും ഫോമയും ഒന്നാകണം

ജോര്‍ജ് നടവയല്‍ Published on 03 September, 2011
മുഖ്യമന്ത്രിയുടെ ഓണാശംസകള്‍ ‍: ഫൊക്കനയും ഫോമയും ഒന്നാകണം
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാത്സല്യം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ''മലയാളം ടിവിക്ക്'' നല്‍കിയ അഭിമുഖത്തിലാണ് പൊന്നോണനാളുകളുടെ ആശംസകള്‍ മുഖ്യമന്ത്രി വിളമ്പിയത്. ജോര്‍ജ് നടവയലും ജോര്‍ജ് ഓലിക്കലും മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചപ്പോഴാണ് അഭിമുഖം അനുവദിച്ചത്.

''ശുചിത്വസുന്ദര കേരളം എന്ന നൂതന പദ്ധതിക്ക് ഈ ഓണ നാളുകളില്‍ തുടര്‍ച്ച കുറിക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ മാതൃകാപരമായ നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും ഈ ചുവടുവയ്പിന് സഹായകമായിട്ടുണ്ട്. ഫൊക്കനാ-ഫോമാ പിളര്‍പ്പ് ഓരോ മലയാളിയേയും അത്യധികം വേദനിപ്പിക്കുന്നു. അവര്‍ ഒന്നാകണമെന്നാണ് എന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥന''.

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ് ക്യാമറ സ്ഥാപിച്ച് സുതാര്യ ഭരണം എന്ന തത്വം നടപ്പാക്കിയതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയുടെ പ്രതി ഉമ്മന്‍ ചാണ്ടിക്ക് 
സമ്മാനിച്ചു.

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍ ‍: ഫൊക്കനയും ഫോമയും ഒന്നാകണം മുഖ്യമന്ത്രിയുടെ ഓണാശംസകള്‍ ‍: ഫൊക്കനയും ഫോമയും ഒന്നാകണം മുഖ്യമന്ത്രിയുടെ ഓണാശംസകള്‍ ‍: ഫൊക്കനയും ഫോമയും ഒന്നാകണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക