Image

പ്രസക്‌തിയുടെ നടുമുറ്റത്ത്‌ പ്രസ്‌ക്ലബ്ബ്‌

Published on 30 December, 2012
പ്രസക്‌തിയുടെ നടുമുറ്റത്ത്‌ പ്രസ്‌ക്ലബ്ബ്‌
എന്താണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രസക്‌തി എന്ന ചോദ്യത്തിന്‌ കൊളംബസിന്റെ നാട്ടില്‍ മലയാളത്തിന്റെ അച്ചുകള്‍ നിരത്തിയ കാലത്തിനത്രയും പഴക്കമുണ്ട്‌.

മലയാള പത്രപ്രവര്‍ത്തനം അമേരിക്കയില്‍ തുടങ്ങിയ ആദ്യനാളുകളില്‍ ഇവിടെ മലയാള ഭാഷക്ക്‌ എന്തു പ്രസക്‌തി എന്നായിരുന്നു ചോദ്യം. അനേകരുടെ അധ്വാനം അമേരിക്കയി ലും മലയാള ഭാഷക്ക്‌ വേരോട്ടമുണ്ടാക്കിയപ്പോള്‍ എന്തു പ്രസക്‌തി എന്ന ചോദ്യം എന്തു പ്രയോജനം എന്നതിലേക്ക്‌ വഴിമാറി. ഭാഷ പുരോഗമിക്കുന്നതു കൊണ്ട്‌ എന്തു പ്രയോജ നം എന്ന ചോദിക്കുന്നവരുടെ ഉദ്ദേശശുദ്‌ധിയും പൊളളത്തരവും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ എളുപ്പം തിരിച്ചറിയാവുന്നതായിരുന്നു. നെല്ലിനെയും പതിരിനെയും വേര്‍തിരിച്ചെടുക്കുന്ന ഈ തിരിച്ചറിവില്‍ നിന്നാണ്‌ മാധ്യമ കൂട്ടായ്‌മയുടെ അവസാനവാക്കായ ഇന്ത്യ പ്രസ്‌ക്ലബ്ബി ന്റെ പിറവി.

അച്ചടി മാധ്യമങ്ങളുടെ അധീശത്വം വിഷ്വല്‍ മീഡിയയിലേക്കും ഇന്റര്‍നെറ്റിലേക്കും വഴി മാറിയ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന എന്ന ആശയത്തിന്‌ തുടക്കമിട്ടത്‌. വ്യക്‌തമായ ചട്ടക്കൂടുകള്‍ ചിട്ടപ്പെടുത്തിയതിനു മുമ്പേ സൗ ഹൃദത്തിന്റെ സുഗന്‌ധം സംഘടന അനുഭവിച്ചു തുടങ്ങിയിരുന്നു. സമാന ചിന്താഗതിക്കാ ര്‍ ഒന്നുചേര്‍ന്നപ്പോള്‍ ഒത്തൊരുമ എളുപ്പം സാധിതമാകുന്നതും പ്രസ്‌ക്ലബ്ബിലൂടെ കണ്ടു. ഇന്ന്‌ അമേരിക്കയിലെ ഏതൊരു സംഘടനയെക്കാളും കെട്ടുറപ്പും ഐക്യബോധവും പ്ര സ്‌ക്ലബ്ബിനുണ്ട്‌. ആര്‍ക്കും മനസിലാക്കാവുന്ന വ്യതിരിക്‌തത.

അറിയാവുന്ന മലയാളത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തി ഭാഷ വികലമാകാന്‍ സമ്മതി ക്കരുത്‌ എന്നറിഞ്ഞു കൊണ്ടാണ്‌ വിജ്‌ഞാനം പകരുന്ന സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ തീരുമാനിച്ചത്‌. ജീവിക്കേണ്ട തൊഴിലും താലന്തിന്റെ ബിഹിര്‍സ്‌ഫുരണ മായ എഴുത്തും യോജിപ്പിക്കാന്‍ പെടാപ്പാടുപെട്ടിരുന്ന അമേരിക്കയിലെ മലയാള പത്രപ്ര വര്‍ത്തകര്‍ക്ക്‌ ജീവവായു പോലെയായിരുന്നു പ്രസ്‌ക്ലബ്ബ്‌ സെമിനാറുകള്‍. എന്തെഴുതണം, എങ്ങനെയെഴുതണം എന്ന ഉള്‍ക്കാഴ്‌ച നല്‍കാന്‍ സെമിനാറുകള്‍ക്കായി. തൊഴിലിനൊ പ്പമുളള കൈത്തൊഴിലല്ല, മറിച്ച്‌ കൈക്കരുത്താണ്‌ ഭാഷ എന്നു മനസിലാക്കാനും സെമി നാറുകള്‍ സഹായിച്ചു.

മലയാള പത്രപ്രവര്‍ത്തനത്തിലെ കുലപതിയായ മലയാള മനോരമ എഡിറ്റോറിയല്‍ ഡ യറക്‌ടര്‍ തോമസ്‌ ജേക്കബാണ്‌ ആദ്യ സെമിനാര്‍ നയിച്ചത്‌. അന്ന്‌ അദ്ദേഹം പറഞ്ഞ കാ ര്യങ്ങള്‍ ഇന്നും പ്രസ്‌ക്ലബ്ബ്‌ അംഗങ്ങളുടെ മനസില്‍ നിറയുന്നുണ്ട്‌. `ഒരാളുടെ ചിന്തയിലല്ല, അനേകരുടെ ചിന്തയുടെ ആകെത്തുകയാണ്‌ നല്ല ആശയങ്ങള്‍. ബ്രെയില്‍ സ്‌റ്റോമിംഗ്‌ എന്നതിന്റെ അര്‍ത്ഥം ആവാഹിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം'; തോമസ്‌ സാറിന്റെ ഈ ഉപദേശം ഞങ്ങള്‍ പ്രവര്‍ത്തി കൊണ്ട്‌ നടപ്പാക്കുന്നുണ്ട്‌ നാളിതുവരെയും.

രണ്ടാം കോണ്‍ഫറന്‍സ്‌ നടന്ന ചിക്കാഗോയില്‍ വച്ച്‌ ദൃശ്യമാധ്യമ രംഗത്തെ തലയെടു പ്പുളള ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞു; എങ്ങും കാണാത്ത സൗഹൃദത്തിന്റെ തലം ഇന്ത്യ പ്ര സ്‌ക്ലബ്ബിനുണ്ട്‌. ഈ സംഘടനയെ എതിരാളികളുടെ ഒത്തുചേരല്‍ എന്നു വിശേഷിക്കാ നാവില്ല, ഇത്‌ സുഹൃത്തുക്കളുടെ സംഗമമാണ്‌.

അതേ പ്രസ്‌ക്ലബ്ബ്‌ സുഹൃത്തുക്കളുടെയല്ല, സഹോദരങ്ങളുടെ സംഗമാണ്‌ എന്നു വിശേ ഷിപ്പിക്കാനാണ്‌ ഞങ്ങള്‍ക്കിഷ്‌ടം. ഉപഭോക്‌താക്കളുടെ എണ്ണം പരിമിതമായ ഒരു നാട്ടില്‍ മലയാളത്തിന്റെ അച്ചടികള്‍ ഇന്നും നിലനില്‍ക്കുന്നത്‌ സൗഹൃദത്തിന്റെ മിഴിച്ചാര്‍ത്തില്‍ സാധിച്ചെടുക്കാവുന്നതല്ല; അതിന്‌ സാഹോദര്യത്തിന്റെ മുഴുക്കാപ്പ്‌ വേണം. ഒരമ്മ പെറ്റമക്കളെന്ന ചിന്ത ഉളളിലുണ്ടാവണം.

ശരിയാണത്‌, ഇന്ത്യ പ്രസ്‌ക്ലബ്ബില്‍ സഹോദരങ്ങളേയുളളൂ. ഒരമ്മയാണ്‌ ഞങ്ങളെ പ്രസവിച്ചത്‌; മലയാളമെന്ന അമ്മ....
പ്രസക്‌തിയുടെ നടുമുറ്റത്ത്‌ പ്രസ്‌ക്ലബ്ബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക