Image

തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ്‌ അന്വേഷണം

Published on 03 September, 2011
തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ്‌ അന്വേഷണം
കൊച്ചി: കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ എം.എല്‍.എ തോമസ്‌ ഉണ്ണിയാടനെതിരെ വിജിലന്‍സ്‌ പ്രാഥമിക അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടു. മുല്ലശേരി കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി നടന്നെന്ന്‌ ആരോപിച്ചാണ്‌ അന്വേഷണം. മുല്ലശേരി കനാല്‍നിര്‍മാണം ആരംഭിക്കുന്നതിന്‌ മുന്‍പ കരാറുകാരന്‌ 75ല്‍ക്ഷം രൂപ കോള്‍പ്പാട വികസനസമിതി എക്‌സിക്യൂട്ടീവ്‌ അംഗമെന്ന നിലയില്‍ ഉണ്ണിയാടന്‍ അനുവദിക്കുകയുണ്ടായി. പണവുമായി കരാറുകാരന്‍ മുങ്ങിയതിനെത്തുടര്‍ന്‌്‌ മറ്റൊരു കരാറുകാരനെ വെച്ചാണ്‌ കനാല്‍ പൂര്‍ത്തിയാക്കിയത്‌.

നവംബര്‍ ഒന്‍തിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതി ഉത്തരവിലുള്ളത്‌. സര്‍ക്കാരിന്‌ ആറുകോടിയുടെ നഷ്ടം വരുത്തിയെന്നാണ്‌ ഹരജിക്കാരാനയ പൊറപ്പുശേരി രാജുവിന്റെ ഹര്‍ജിയിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക