Image

സംസ്ഥാന മന്ത്രിമാരില്‍ സ്വത്തിലും മുമ്പന്‍ കുഞ്ഞാലിക്കുട്ടി

Published on 03 September, 2011
സംസ്ഥാന മന്ത്രിമാരില്‍ സ്വത്തിലും മുമ്പന്‍ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ കുഞ്ഞാലിക്കുട്ടി സ്വത്തിലും മുമ്പന്‍. 1,40,10408 കോടി രൂപയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ആസ്‌തി. ആസ്‌തിയില്‍ കുറവ്‌ യു.ഡി.എഫ്‌ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ ജയലക്ഷ്‌മിയാണ്‌. 1.27 ഏക്കര്‍ ഭൂമിയും രണ്ടു ലക്ഷം രൂപയുടെ ബാങ്ക്‌ നിക്ഷേപവുമാണ്‌ ഇവര്‍ക്കുള്ളത്‌.

മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയ്‌ക്കും ഷിബു ബേബി ജോണിനും കടബാധ്യതയുണ്ട്‌. ഉമ്മന്‍ ചാണ്ടിയ്‌ക്കും കുടുംബത്തിനുമായി 21,86828 കോടി രൂപയുടെ സ്വത്തുണ്ട്‌. ഇതില്‍ മുഖ്യമന്ത്രിയുടെ കൈവശം 25,403 രൂപയാണ്‌ ഉള്ളത്‌.

വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്‌തി 86 ലക്ഷമാണ്‌. ഭക്ഷ്യ മന്ത്രി ടിഎം ജേക്കബിന്‌ 47 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്‌. കെഎം മാണിയ്‌ക്ക്‌ 14 ലക്ഷം രൂപയുടേയും സാമൂഹിക ക്ഷേമ മന്ത്രി മുനീറിന്‌ 28 ലക്ഷം രൂപയുടേയും സമ്പാദ്യമുണ്ട്‌.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്‌ 20 ഏക്കര്‍ ഭൂമിയുണ്ട്‌. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്‌ അഞ്ചര ഏക്കര്‍ ഭൂമിയാണുള്ളത്‌. റവന്യൂ മന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്‌ണന്‌ 11 ലക്ഷം രൂപയുടെ സ്വത്താണുള്ളത്‌.

സഹകരണ മന്ത്രി സിഎന്‍ ഗോപാലകൃഷ്‌ണനും പൊതുമരാമത്ത്‌ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും 22 ലക്ഷത്തിന്റെ സ്വത്തുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ്‌ വെബ്‌സൈറ്റ്‌ വഴി സ്വത്ത്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. എന്നാല്‍ മന്ത്രിമാര്‍ നല്‍കിയ വിവരങ്ങള്‍ സത്യസന്ധമല്ലെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക